കൈറോ: ഈജിപ്തില്‍ ഗിസ പിരമിഡുകള്‍ക്കു സമീപമുണ്ടായ ബോംബ് സ്ഫോടനത്തില്‍ നാലു പേര ് കൊല്ലപ്പെട്ടു. ബസ്ഡ്രൈവറുൾപ്പെടെ 11 പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തിനു പിന്നി ൽ െഎ.എസ് ഭീകരനാണെന്ന് സംശയിക്കുന്നു. വിയറ്റ്നാമില്‍നിന്നുള്ള വിനോദസഞ്ചാരിക ളുടെ ബസിനു സമീപം റോഡരികിലാണ് സ്ഫോടനം നടന്നത്. മൂന്നു വിയറ്റ്നാം പൗരന്മാരും ഈജിപ്ഷ്യന്‍ ടൂര്‍ ഗൈഡുമാണ് കൊല്ലപ്പെട്ടത്. 16 പേരാണ് ബസിലുണ്ടായിരുന്നത്.
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ പ്രധാനമന്ത്രി മൊസ്തഫ മാദ്ബൂലി സന്ദര്‍ശിച്ചു. പൊലീസ് സുരക്ഷയില്ലാത്ത സ്ഥലത്തുകൂടി വഴിമാറി സഞ്ചരിക്കുകയായിരുന്നു ബസ് എന്ന് പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സ്ഫോടനത്തിനു പിന്നാലെ ഇൗജിപ്തിലുടനീളം പൊലീസ് നടത്തിയ തിരച്ചിലിൽ 40 തീവ്രവാദികളെ കൊലപ്പെടുത്തി. ഗിസയിൽ നടത്തിയ തിരച്ചിലിൽ 30 ഭീകരരെ വധിച്ചു. വടക്കൻ സീനായിലെ പൊലീസ് നടപടിയിലാണ് അവശേഷിക്കുന്നവരെ വധിച്ചത്.
തകര്‍ന്ന സമ്പദ്വ്യവസ്ഥയെ കരകയറ്റാന്‍ വിനോദസഞ്ചാര മേഖലയെയാണ് ഇൗജിപ്ത് ലക്ഷ്യംവെക്കുന്നത്. എന്നാൽ, അടിക്കടി വിനോദസഞ്ചാരികൾക്കുനേെര ആക്രമണമുണ്ടാകുന്നത് പ്രതീക്ഷകൾ തകിടംമറിക്കുന്നു. പൊലീസ് സുരക്ഷയിലാണ് വിനോദസഞ്ചാരസംഘങ്ങള് സഞ്ചരിക്കുന്നത്. െഎ.എസ് ഭീകരർക്ക് സ്വാധീനമുള്ള മേഖലയാണ് വടക്കൻ സീനാ.
2016ൽ ഹോട്ടലിൽ മൂന്നു വിനോദസഞ്ചാരികളെ ആക്രമിച്ച സംഭവത്തിെൻറ ഉത്തരവാദിത്തം െഎ.എസ് ഏറ്റെടുത്തിരുന്നു. 2014 ഫെബ്രുവരിയില്‍ ഐ.എസിനോട് അനുഭാവം പുലര്‍ത്തുന്ന അന്‍സാര്‍ ബായ്ത് അല്‍ മഖ്ദിസ് ഗ്രൂപ് ടൂറിസ്റ്റ് ബസ് ലക്ഷ്യംെവച്ച് നടത്തിയ ബോംബാക്രമണത്തില്‍ നാലുപേരാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.