ഫിലിപ്പീൻസിൽ കാർബോംബ്​ സ്​ഫോടനത്തിൽ പത്തുപേർ കൊല്ലപ്പെട്ടു 

മനില: തെക്കൻ ഫിലിപ്പീൻസിലിലെ ബാസിനിലുണ്ടായ കാർ ബോംബ്​ സ്​ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേർക്ക്​ പരിക്കേറ്റു. മരിച്ചവരിൽ അഞ്ചുപേർ സൈനികരാണ്​. കൊല്ലപ്പെട്ടവരിൽ പത്തുവയസുള്ള കുട്ടിയും സ്​ത്രീയും ഉൾപ്പെടുന്നു. 

ലാമിറ്റൻ നഗരത്തിൽ കൊളോനിയ ഗ്രാമത്തിൽ പുലർച്ചെ 5.50 ഒാടെയാണ്​ സ്​ഫോടനമുണ്ടായത്​. സൈനിക ചെക്ക്​പോസ്​റ്റിനു നേരെയായിരുന്നു ആക്രമണം. 
സൈനികർ പതിവ്​ പരിശോധന നടത്തുന്നതിനിടെയാണ്​ എത്തിയ കാർ ചെക്ക്​പോസ്​റ്റിനടുത്ത്​ പൊട്ടിത്തെറിക്കുകയായിരുന്നു. 
പരിക്കേറ്റവരെ സമീപത്തുള്ള സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Tags:    
News Summary - At least ten dead after a 'CAR BOMB' explosion in Philippines- world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.