ക്വാലാലംപുർ: മലേഷ്യൻ പാർലമെൻറ് തെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് നയിക്കുന്ന പ്രതിപക്ഷ സഖ്യം അപ്രതീക്ഷിത വിജയം സമ്മാനിച്ച ആവേശത്തിൽ. വാശിയേറിയ മത്സരത്തിൽ പ്രധാനമന്ത്രി നജീബ് അബ്ദുറസാഖിെൻറ നാഷനൽ ഫ്രണ്ട് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. ലോകത്തെ ഏറ്റവും പ്രായംകൂടിയ പ്രധാനമന്ത്രിയായി മഹാതീർ 92ാം വയസ്സിലാണ് സത്യപ്രതിജ്ഞ ചെയ്തത്. 2016ൽ തെൻറ പാർട്ടിയായ യുനൈറ്റഡ് നാഷനൽ ഒാർഗനൈസേഷൻ വിട്ട മഹാതീർ പ്രതിപക്ഷ സഖ്യത്തോടൊപ്പം ചേരുകയായിരുന്നു.
15 വർഷം മുമ്പ് സജീവ രാഷ്ട്രീയം ഉപേക്ഷിച്ച മഹാതീർ തെൻറ മുൻ അനുയായിയായ നജീബ് അബ്ദുറസാഖിനെതിരെയാണ് രംഗത്തു വന്നത് എന്ന സവിശേഷതയുമുണ്ട്. ഭരണകക്ഷിയായ നാഷനൽ ഫ്രണ്ട് സഖ്യത്തിെൻറ 60 വർഷത്തെ ഭരണമാണ് ഇതോടെ അവസാനിക്കുന്നത്. 222 അംഗ പാർലമെൻറിൽ പ്രതിപക്ഷത്തിന് 113 സീറ്റും ഭരണകക്ഷിക്ക് 79 സീറ്റുമാണ് ലഭിച്ചത്. താൻ പതിറ്റാണ്ടുകളായി നിയന്ത്രിച്ച പാർട്ടിയെ അധികാരത്തിൽനിന്ന് പുറത്താക്കാനായിരുന്നു മഹാതീറിെൻറ നിയോഗം.
അഴിമതി, വിമത ശബ്ദങ്ങളെ അടിച്ചമർത്തൽ എന്നിവയാണ് നജീബ് റസാഖിന് തിരിച്ചടിയായത്. ഇദ്ദേഹം നടപ്പാക്കിയ വിൽപന നികുതിയും ഗ്രാമീണരെ ഭരണകക്ഷിയിൽനിന്ന് അകറ്റാൻ ഇടയാക്കി. മലേഷ്യയിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്ന് ഫലമറിഞ്ഞശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മഹാതീർ മുഹമ്മദ് പറഞ്ഞു. 1981 മുതൽ 2003 വരെ 22 വർഷമാണ് മഹാതീർ മുഹമ്മദ് തുടർച്ചയായി പ്രധാനമന്ത്രി സ്ഥാനത്ത് തുടർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.