ക്വാലാലംപുർ: മഹാതീർ മുഹമ്മദിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ മലേഷ്യയിലെ പ്രതിപക്ഷ പാർട്ടികളുടെ സഖ്യം തീരുമാനിച്ചു. അഴിമതിയാരോപണം നേരിടുന്ന നജീബ് റസാഖിനെ തോൽപിക്കാനായാൽ 92കാരനായ മഹാതീറിന് അത് 15 വർഷത്തെ ഇടവേളക്കുശേഷം അധികാരത്തിലേക്കുള്ള തിരിച്ചുവരവായിരിക്കും.
ജയിലിൽ കഴിയുന്ന മുൻ ഉപപ്രധാനമന്ത്രി അൻവർ ഇബ്രാഹീം ജയിൽമോചിതനായാൽ പ്രധാനമന്ത്രിസ്ഥാനം അദ്ദേഹത്തിന് നൽകാൻ മഹാതീർ സമ്മതിച്ചിട്ടുണ്ട്. അൻവർ ഇബ്രാഹീമിെൻറ ഭാര്യയും പീപ്ൾസ് ജസ്റ്റിസ് പാർട്ടി പ്രസിഡൻറുമായ വാൻ അസീസ വാൻ ഇസ്മാഇൗൽ ഉപപ്രധാനമന്ത്രി സ്ഥാനത്തേക്കും മത്സരിക്കും. 22 വർഷം മലേഷ്യയുടെ അധികാരം വാണ മഹാതീർ 2003ൽ രാഷ്ട്രീയജീവിതത്തിൽനിന്ന് വിരമിച്ചതായി പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, നജീബ് റസാഖിനെതിരെ അഴിമതിയാരോപണം ശക്തമായതോടെ സ്വന്തം പാർട്ടിയായ യുനൈറ്റഡ് മലായ്സ് നാഷനൽ ഒർഗനൈേസഷൻ (യു.എം.എൻ.ഒ) വിട്ട് സ്വന്തം പാർട്ടി രൂപവത്കരിച്ചു.
അതിനിടെ, തടവിൽ കഴിയുന്ന അൻവർ ഇബ്രാഹീം ജൂൺ എട്ടിന് മോചിതനാവുമെന്ന് ഞായറാഴ്ച മലേഷ്യൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ജയിൽമോചിതനായാലും രാജാവ് മാപ്പുനൽകിയാൽ മാത്രമേ അദ്ദേഹത്തിന് രാഷ്ട്രീയരംഗത്തേക്ക് പ്രവേശിക്കാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.