യുദ്ധത്തിന്​ സജ്ജമാകാൻ സൈന്യത്തോട്​ ഷി ജിൻപിങ്​

ഷാങ്​ഹായ്​: ചൈനീസ്​ സൈന്യത്തോട്​ യുദ്ധത്തിന്​ സന്നദ്ധമാകാൻ പ്രസിഡൻറ്​ ഷി ജിൻ പിങ്ങി​​​​െൻറ നിർദേശം. വ്യാപ ാര യുദ്ധവും ദക്ഷിണ ചൈന കടലിലെ ഇടപെടലുകൾ എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങളും നില നിൽക്കെയാണ്​ ഷീ ജിങ്​പിങ്ങി​​​​െൻറ നിർദേശം പുറത്ത്​ വന്നിരിക്കുന്നതെന്നത്​ ശ്രദ്ധേയമാണ്​.

ചൈനീസ്​ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ്​ ഷീ ജിങ്​പിങ്​ ഇക്കാര്യം അറിയിച്ചത്​. അടിന്തര സാഹചര്യം നേരിടാൻ ഒരുങ്ങുക, യുദ്ധത്തിന്​ തയാറെടുപ്പുകൾ നടത്തുക എന്നിവയാണ്​ ഷീ ജിങ്​പിങ്ങി​​​​െൻറ നിർദേശങ്ങൾ. ചൈനക്കെതിരായ വെല്ലുവിളികൾ വർധിക്കുകയാണ്​. ഇതിനനുസരിച്ച്​ ആധുനികവൽക്കരണം സൈന്യം നടപ്പിലാക്കണം. അടിയന്തര യുദ്ധങ്ങൾക്കുള്ള തന്ത്രങ്ങളും സൈന്യം തയാറാക്കണമെന്നും ഷീ ജിങ്​ പിങ്​ ആവശ്യപ്പെട്ടു.

ദക്ഷിണ ചൈനാ കടലിൽ തയ്​വാനുമായി ബന്ധപ്പെട്ട്​ യു.എസും ചൈനയും തമ്മിൽ തർക്കങ്ങളുണ്ട്​. ഇതിന്​ പുറമേ വ്യാപാര യുദ്ധവുമായി ബന്ധപ്പെട്ടും ഇരു രാജ്യങ്ങളും തമ്മിൽ അസ്വാരസ്യത്തിലാണ്​​. ഇതിനിടെയാണ്​ യുദ്ധത്തിന്​ സജ്ജമാകാൻ ഷീ ജിങ്​പിങ്​ സൈന്യത്തിന്​ നിർദേശം നൽകിയത്​.

Tags:    
News Summary - Major Changes Never Seen In A Century": Xi Tells Army To Be Battle-Ready-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.