ക്വാലാലംപുർ: ലോകത്തെ മുഴുവൻ ദുരൂഹതയുടെ ആഴങ്ങളിലേക്ക് തള്ളിയ മലേഷ്യൻ വിമാനം എം.എച്ച് 370െൻറ തിരോധാനം കരുതിക്കൂട്ടിയുള്ള ഇടപെടലിെൻറ ഫലമാണെന്ന് അന്വേഷണ റിപ്പോർട്ട്. എന്നാൽ, ഇടപെടൽ ആരുടേതാണെന്ന് കണ്ടെത്താനായില്ലെന്നും 1500 പേജുള്ള മലേഷ്യൻ സുരക്ഷവിഭാഗത്തിെൻറ റിപ്പോർട്ട് പറയുന്നു. തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോർട്ട് അന്തിമമല്ലെന്നും കൂടുതൽ വിഭാഗങ്ങളുടെ കണ്ടെത്തലുകൾ വരാനിരിക്കുകയാണെന്നും അന്വേഷണത്തിന് നേതൃത്വം വഹിച്ച കോക് സൂച ചോൻ പറഞ്ഞു. തിരച്ചിലും നിയമവശങ്ങളും സംബന്ധിച്ച് ഒൗദ്യോഗിക റിപ്പോർട്ടുകളാണ് ഇനിയും വരാനുള്ളത്. തെളിവുകളും സൂചനകളും കണ്ടെത്താനാവാതെ അന്വേഷണം അവസാനിപ്പിക്കാനാവില്ലെന്നും കോക് പറഞ്ഞു.
2014 മാർച്ച് എട്ടിനാണ് ക്വാലാലംപുരിൽനിന്നും ബെയ്ജിങ്ങിലേക്കുള്ള യാത്രക്കിടെ ബോയിങ് 777 വിമാനം അപ്രത്യക്ഷമായത്. മലേഷ്യ, ആസ്ട്രേലിയ, ചൈന എന്നീ രാജ്യങ്ങളുടെ മൂന്നുവർഷം നീണ്ട സംയുക്ത തിരച്ചിൽ ഇൗ വർഷം ജനുവരിയിൽ അവസാനിപ്പിച്ചു. ശേഷം, വിമാന അവശിഷ്ടം കണ്ടെത്തിയാൽമാത്രം പ്രതിഫലം എന്ന കരാറിൽ ഒാഷ്യൻ ഇൻഫിനിറ്റി എന്ന യു.എസ് കമ്പനിയെ മലേഷ്യൻ സർക്കാർ അന്വേഷണം ഏൽപിച്ചിരുന്നു. ഒരു തുമ്പും കണ്ടെത്താനാവാതെ കമ്പനിയും അന്വേഷണം നിർത്തുകയായിരുന്നു.
റിപ്പോർട്ടിലെ നിഗമനങ്ങൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.