മലേഷ്യൻ വിമാനം കാണാതാക്കിയതെന്ന്
text_fieldsക്വാലാലംപുർ: ലോകത്തെ മുഴുവൻ ദുരൂഹതയുടെ ആഴങ്ങളിലേക്ക് തള്ളിയ മലേഷ്യൻ വിമാനം എം.എച്ച് 370െൻറ തിരോധാനം കരുതിക്കൂട്ടിയുള്ള ഇടപെടലിെൻറ ഫലമാണെന്ന് അന്വേഷണ റിപ്പോർട്ട്. എന്നാൽ, ഇടപെടൽ ആരുടേതാണെന്ന് കണ്ടെത്താനായില്ലെന്നും 1500 പേജുള്ള മലേഷ്യൻ സുരക്ഷവിഭാഗത്തിെൻറ റിപ്പോർട്ട് പറയുന്നു. തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോർട്ട് അന്തിമമല്ലെന്നും കൂടുതൽ വിഭാഗങ്ങളുടെ കണ്ടെത്തലുകൾ വരാനിരിക്കുകയാണെന്നും അന്വേഷണത്തിന് നേതൃത്വം വഹിച്ച കോക് സൂച ചോൻ പറഞ്ഞു. തിരച്ചിലും നിയമവശങ്ങളും സംബന്ധിച്ച് ഒൗദ്യോഗിക റിപ്പോർട്ടുകളാണ് ഇനിയും വരാനുള്ളത്. തെളിവുകളും സൂചനകളും കണ്ടെത്താനാവാതെ അന്വേഷണം അവസാനിപ്പിക്കാനാവില്ലെന്നും കോക് പറഞ്ഞു.
2014 മാർച്ച് എട്ടിനാണ് ക്വാലാലംപുരിൽനിന്നും ബെയ്ജിങ്ങിലേക്കുള്ള യാത്രക്കിടെ ബോയിങ് 777 വിമാനം അപ്രത്യക്ഷമായത്. മലേഷ്യ, ആസ്ട്രേലിയ, ചൈന എന്നീ രാജ്യങ്ങളുടെ മൂന്നുവർഷം നീണ്ട സംയുക്ത തിരച്ചിൽ ഇൗ വർഷം ജനുവരിയിൽ അവസാനിപ്പിച്ചു. ശേഷം, വിമാന അവശിഷ്ടം കണ്ടെത്തിയാൽമാത്രം പ്രതിഫലം എന്ന കരാറിൽ ഒാഷ്യൻ ഇൻഫിനിറ്റി എന്ന യു.എസ് കമ്പനിയെ മലേഷ്യൻ സർക്കാർ അന്വേഷണം ഏൽപിച്ചിരുന്നു. ഒരു തുമ്പും കണ്ടെത്താനാവാതെ കമ്പനിയും അന്വേഷണം നിർത്തുകയായിരുന്നു.
റിപ്പോർട്ടിലെ നിഗമനങ്ങൾ:
- വിമാനം അതിെൻറ പാതയിൽനിന്നും ആദ്യതവണ തെറ്റിയത് യാന്ത്രികമല്ല. ഏഴുതവണ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ, വ്യതിയാനം മനുഷ്യകരങ്ങളാലാണെന്ന് ഉറപ്പ്
- മലേഷ്യയിലെയും വിയറ്റ്നാമിലെയും എയർ ട്രാഫിക് കൺട്രോൾ വിഭാഗങ്ങൾ ചട്ടപ്രകാരം പ്രവർത്തിച്ചില്ല. മലേഷ്യയുടെ ആകാശപാത വിട്ട് വിയറ്റ്നാമിെൻറ വ്യോമാതിർത്തിയിലേക്ക് കടന്നപ്പോൾ വിയറ്റ്നാമിലെ എയർട്രാഫിക് കൺട്രോൾ വിഭാഗം തക്കസമയത്ത് പ്രതികരിച്ചില്ല.
- അനധികൃത ഇടപെടലുകളുണ്ടായിരിക്കാനുള്ള സാധ്യത ഏറെ. വിനിമയ സംവിധാനം നിലച്ചതും പാതയിലെ വ്യതിയാനവും ഇൗ നിഗമനത്തിന് പിൻബലമേകുന്നു.
- വിമാനത്തിലുണ്ടായിരുന്ന അടിയന്തര ഘട്ടത്തിൽ സിഗ്നലുകൾ നൽകുന്ന ട്രാൻസ്മിറ്ററുകൾ (ഇ.എൽ.ടി) നാലെണ്ണവും ഒരുമിച്ച് പ്രവർത്തനരഹിതമായി.
- വിമാനത്തിൽ കാർഗോ ഇനത്തിൽ 221 കിലോഗ്രാം ലിഥിയം ബാറ്ററിയുണ്ടായിരുന്നു. ഇവ എക്സ്റേ പരിശോധനക്ക് വിധേയമാക്കിയിരുന്നില്ല. വലിയ ലഗേജ് ആയിരുന്നതിനാൽ അവ പരിശോധിക്കാൻ മാത്രം വലിപ്പമുള്ള എക്സ്റേ മെഷീനുകൾ വിമാനത്താവളത്തിലുണ്ടായിരുന്നില്ല.
- വിമാനം വഴിതിരിച്ചുവിട്ടതിൽ മൂന്നാമതൊരാളുടെ ഇടപെടൽ നിഷേധിക്കാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.