ക്വാലാലംപുര്‍: മ്യാന്മറിലെ മുസ്ലിം ന്യൂനപക്ഷ വിഭാഗമായ റോഹിങ്ക്യകളെ പീഡനങ്ങളില്‍നിന്ന് രക്ഷിക്കാന്‍ ഇസ്ലാമിക രാജ്യങ്ങള്‍ രംഗത്തുവരണമെന്ന് മലേഷ്യ. ഒ.ഐ.സി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പറേഷന്‍) രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കവെ പ്രധാനമന്ത്രി നജീബ് റസാഖാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തെക്കുകിഴക്കനേഷ്യയിലെ രാജ്യങ്ങളെ മുഴുവന്‍ ബാധിക്കുന്ന വിഷയമാണിതെന്നും ഇനിയും ഇത് മ്യാന്മറിന്‍െറ ആഭ്യന്തര കാര്യമായി കാണാനാവില്ളെന്നും അദ്ദേഹം പറഞ്ഞു. റോഹിങ്ക്യകള്‍ക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണം. ഇല്ലങ്കില്‍ ഐ.എസ് പോലുള്ള സംഘങ്ങളിലേക്ക് ഇവിടെയുള്ളവര്‍ അണിചേരുന്ന അപകടകരമായ അവസ്ഥയുണ്ടാകും. തീവ്രവാദ ഗ്രൂപ്പുകള്‍ ഈയവസരം മുതലെടുക്കാതിരിക്കില്ല -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുദ്ധ ഭൂരിപക്ഷ രാജ്യമായ മ്യാന്മറില്‍ റോഹിങ്ക്യകള്‍ക്കെതിരെ സൈന്യവും ബുദ്ധ ദേശീയവാദികളും നടത്തുന്ന ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും അഭയാര്‍ഥികളാവുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.