ക്വാലാലംപൂര്‍: മലേഷ്യൻ പ്രതിപക്ഷ നേതാവ് അൻവർ ഇബ്രാഹീം ജയിൽ മോചിതനായി. മലേഷ്യൻ രാജാവ് മാപ്പ് നൽകിയതിനെ തുടർന്നാണ് അൻവർ ഇബ്രാഹീമിനെ വിട്ടയച്ചത്. ജയിൽ മോചിതനായാൽ പ്രധാനമന്ത്രി പദവി അൻവർ ഇബ്രാഹീമിന് കൈമാറുമെന്ന് പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് നേരത്തേ വ്യക്തമാക്കിയിരുന്നു. ആറു പതിറ്റാണ്ട് രാജ്യം ഭരിച്ച ബാരിസൻ നാഷനലിനെ ഞെട്ടിച്ചുകൊണ്ടാണ് മഹാതീർ മലേഷ്യൻ പ്രധാനമന്ത്രിയായി അധികാരമേറ്റത്.
മുൻ സഹായിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന ആരോപണത്തിൽ 2015ലാണ് അൻവർ ഇബ്രാഹീമിന് അഞ്ചുവർഷം തടവ് വിധിക്കപ്പെട്ടത്. രാഷ്ട്രീയപ്രേരിത നടപടിയെന്ന് ഇതിനെതിരെ ആരോപണമുയർന്നിരുന്നു. രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ അന്നത്തെ പ്രധാനമന്ത്രി നജീബ് റസാഖാണ് തനിക്കെതിരെ കരുനീക്കിയതെന്ന് അൻവർ ഇബ്രാഹീം കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.