മാലെ: ചട്ടം ലംഘിച്ച് തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രസിഡൻറ് അബ്ദുല്ല യമീന് 15 ലക്ഷം ഡോളർ(11,01,30,000 രൂപ) ലഭിച് ചതായി അഴിമതി വിരുദ്ധ സമിതി പൊലീസിനെ അറിയിച്ചു. പണം ലഭിച്ചാൽ തെരഞ്ഞെടുപ്പിന് 30 ദിവസം മുമ്പ് വെളിപ്പെടുത്തണമെന്നാണ് ചട്ടം. സെപ്റ്റംബർ 23ന് നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ യമീൻ പരാജയപ്പെട്ടിരുന്നു.
നിരവധി അഴിമതിയാരോപണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും യമീെൻറ പേരിലുണ്ട്. മാലദ്വീപ് ഇസ്ലാമിക് ബാങ്കിലെ യമീെൻറ സ്വകാര്യ അക്കൗണ്ടിലേക്ക് രണ്ടു തവണയായിട്ടാണ് ഇത്രയും തുകയെത്തിയതെന്ന് കാണിക്കുന്ന രേഖകൾ അൽജസീറ ചാനലിനു ലഭിച്ചു. സെപ്റ്റംബർ അഞ്ചിനും പത്തിനുമാണ് പണം അക്കൗണ്ടിലെത്തിയത്. പിന്നീടത് പിൻവലിക്കുകയും ചെയ്തു.
പണത്തിെൻറ ഉറവിടത്തെയും ഉപയോഗത്തെയും കുറിച്ച് ബാങ്കിൽ അന്വേഷിച്ചപ്പോൾ, പ്രസിഡൻറിെൻറ പേരുപറയാതെ തെരഞ്ഞെടുപ്പിനായി സ്വകാര്യ കമ്പനികളും വ്യക്തികളും നൽകിയ സംഭാവനയായിരുന്നെന്നാണ് വിവരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.