അലപ്പോയില്‍ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയതായി റഷ്യ

ബൈറൂത്: അലപ്പോയില്‍ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടത്തെിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം. മര്‍ദനമേറ്റതിന്‍െറയും വെടിയേറ്റതിന്‍െറയും പാടുകള്‍ മൃതദേഹങ്ങളിലുള്ളതായി പ്രതിരോധ മന്ത്രാലയ വക്താവ് ജനറല്‍ ഇഗോര്‍ കൊനഷെന്‍കോവ് പറഞ്ഞു. അലപ്പോ പിടിച്ചെടുക്കാന്‍ സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിനെ റഷ്യന്‍ വ്യോമസേന സഹായിച്ചിരുന്നു. തുടര്‍ന്ന് സൈനിക ഉദ്യോഗസ്ഥരെയും റഷ്യ അലപ്പോയിലേക്ക് അയച്ചിരുന്നു.
വിമത നിയന്ത്രണത്തില്‍ നഗരത്തില്‍ പീഡനങ്ങള്‍ നടന്നതായാണ് ഇത് കാണിക്കുന്നതെന്നാണ് റഷ്യയുടെ വാദം. കുഴിബോംബ് ആക്രമണങ്ങളില്‍ പെട്ട് 63 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ മനുഷ്യാവകാശ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:    
News Summary - Mass graves, booby traps found as Russians and Syrians sweep Aleppo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.