ചൈനയുടെ വീറ്റോ; മസ്​ഊദ്​ അസ്​ഹറിനെതിരെ മറ്റ്​ നടപടികൾക്കായി രക്ഷാസമിതി അംഗങ്ങൾ

വാഷിങ്​ടൺ: ജയ്​ശെ മുഹമ്മദ്​ തലവൻ മസ്​ഊദ്​ അസ്​ഹറിനെ ആഗോള ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തെ വീറ് റോ ചെയ്​ത നിലപാട്​ ​​ചൈന തുടരുകയാണെങ്കിൽ മറ്റ്​ നടപടികൾ സ്വീകരിക്കാൻ വേണ്ടി യു.എൻ രക്ഷാസമിതി​യെ നിർബന്ധിക്ക േണ്ടി വരുമെന്ന്​ സമിതി അംഗങ്ങൾ.

മ​സ്​​ഊദ്​ അ​സ്​​ഹ​റി​നെ​ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള പ്ര​മേ​യം നാലുതവണയാണ്​ ​ചൈന തടഞ്ഞത്​. പ്രമേയം അംഗീകരിക്കാൻ ഒരു മണിക്കൂർ മാത്രം ബാക്കിയുള്ളപ്പോഴാണ്​ ചൈന വീറ്റോ ചെയ്​തത്​. ദക്ഷിണേഷ്യയിലെ തീവ്രവാദത്തിനെതി​രെ പേരാടാനും മേഖലയിൽ സ്​ഥിരത കൊണ്ടുവരുന്നതിനുമുള്ള രാജ്യത്തി​​​​െൻറ പ്രഖ്യാപിത ലക്ഷ്യങ്ങളെ തന്നെ അസ്​ഥിരപ്പെടുത്തുന്നതാണ്​ ചൈനയുടെ നടപടി എന്ന്​ രക്ഷാ സമിതി അംഗങ്ങളിലൊരാൾ വാർത്താ ഏജൻസിയായ പി.ടി.​​ഐയോട്​ പറഞ്ഞു.

സ്വന്തം രാജ്യത്ത്​ പ്രവർത്തിക്കുന്ന തീവ്രവാദികളെ സംരക്ഷിക്കുന്നതിനായി ചൈനയുടെ സഹായം തേടുന്ന പാകിസ്​താനെയും രക്ഷാ സമിതി അംഗങ്ങൾ വിമർശിച്ചു. യു.എസ്​, ഫ്രാൻസ്​, യു.​കെ എന്നീ സ്​ഥിരാംഗങ്ങളാണ്​ മസ്​ഊദ്​ അസ്​ഹറിനെതിരായ പ്രമേയം കൊണ്ടു വന്നത്​. കശ്​മീരിലെ പുൽവാമ ഭീകരാക്രമണം നടന്നതിന്​ പിന്നാലെയായിരുന്നു നടപടി.

Tags:    
News Summary - May Pursue "Other Actions": UN Diplomats - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.