കോലാലംപൂർ: 2014ൽ കാണാതായ മലേഷ്യൻ എയർ ലൈൻസിന്‍റെ എം.എച്ച് 370 വിമാനത്തിനായുള്ള തെരച്ചിൽ ജൂണിൽ അവസാനിപ്പിക്കുമെന്ന് മലേഷ്യ. അമേരിക്കൻ കമ്പനിയായ ഒാഷ്യൻ ഇൻഫിനിറ്റിയാണ് നിലവിൽ വിമാനത്തിനായുള്ള തെരച്ചിൽ നടത്തുന്നത്. വിവിധ രാജ്യങ്ങളുടെ സംയുക്ത തെരച്ചിൽ അവസാനിപ്പിച്ചതിനെ തുടർന്നാണ് മലേഷ്യൻ സർക്കാർ ചുമതല കമ്പനിക്ക് കൈമാറിയത്. 90 ദിവസമായിരുന്നു കാലാവധിയങ്കിലും, മോശം കാലാവസ്ഥയെ തുടർന്ന് പലതവണ തെരച്ചിൽ നിർത്തി വെക്കേണ്ടി വന്നതാണ് നീണ്ടു പോവാൻ കാരണമെന്ന് മലേഷ്യൻ വ്യോമയാന വിഭാഗം തലവൻ അറിയിച്ചു.
2014 മാർച്ച് എട്ടിനാണ് കോലാലംപൂരിൽ നിന്നും ബെയ്ജിങ്ങിലേക്ക് 239 യാത്രക്കാരുമായി പോയ വിമാനം ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിൽ വെച്ച് കാണാതാവുന്നത്. പറന്നുയർന്ന് ഒരു മണിക്കൂറിനുള്ളിലാണ് വിമാനം എയർ ട്രാഫിക് വിഭാഗത്തിന്‍റെ റഡാറിൽ നിന്നും അപ്രത്യക്ഷമായത്. തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും ഇതു വരെ വിമാനത്തിന്‍റെ യൊതൊരു വിവരവും ലഭിച്ചിട്ടില്ല.
വിമാനം കാണാതായതിന്‍റെ നാലാം വാർഷികത്തിൽ ശനിയാഴ്ച യാത്രക്കാരുടെ ബന്ധുക്കൾ ഒത്തു കൂടി. ചടങ്ങിൽ കാണാതായവർക്കായി പ്രത്യേക പ്രാർഥനകളുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.