ബാഗ്ദാദ്: ഇറാഖിൽ പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടെ യു.എസ് വൈസ് പ്രസിഡൻറ് മൈക്ക് പെൻസിെൻറ അപ്രതീക്ഷി ത സന്ദർശനം. അൻബർ പ്രവിശ്യയിലെ അൽ-അസദ് എയർബേസിലാണ് അദ്ദേഹം ശനിയാഴ്ച സന്ദർശനം നടത്തിയത്. ഇറാഖിൽ മാസങ്ങളായി സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടരുകയാണ്.
ഇതാദ്യമായാണ് പെൻസ് ഇറാഖിലെത്തുന്നത്. ഇറാഖ് പ്രധാനമന്ത്രി അദീൽ അബ്ദുൽ മഹദിയുമായി അദ്ദേഹം ഫോണിൽ സംസാരിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നത് സംബന്ധിച്ച് ചർച്ചയുണ്ടായെന്നാണ് റിപ്പോർട്ടുകൾ. ഇറാഖിെൻറ പരമാധികാരം അംഗീകരിക്കുേമ്പാഴും സമാധാനപരമായി നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് നേരെ സൈന്യത്തെ ഉപയോഗിക്കരുതെന്നാണ് യു.എസ് നിലപാടെന്ന് പെൻസ് പറഞ്ഞു.
ബാഗ്ദാദ് ഉൾപ്പടെയുള്ള നഗരങ്ങളിൽ ഒക്ടോബർ മുതൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമാണ്. അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണം, അഴിമതി അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.