മാലദ്വീപിൽ പാർലമെന്‍റ് അംഗങ്ങളെ ബലം പ്രയോഗിച്ച് പുറത്താക്കി

മാലെ: മാലദ്വീപിൽ പാർലമെന്‍റിനുള്ളിൽ നിന്ന് അംഗങ്ങളെ ബലം പ്രയോഗിച്ച് പുറത്താക്കി. സൈന്യത്തിന്‍റെ നേതൃത്വത്തിലാണ് പാർലമെന്‍റ് അംഗങ്ങളെ പുറത്താക്കിയത്. ട്വിറ്ററിലൂടെ മാലദ്വീപിയൻ ഡെമോക്രറ്റിക് പാർട്ടിയാണ് ഇക്കാര്യമറിയിച്ചത്. 

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ചേംബറിൽ നിന്ന് ബലം പ്രയോഗിച്ചും തറയിലൂടെ വലിച്ചിഴച്ചുമാണ് സൈന്യം പുറത്താക്കിയത്. ഈ സംഭവത്തെ കുറിച്ച് ചീഫ് ജസ്റ്റിസ് സത്യം പറയണമെന്ന് എം.ഡി.പി സെക്രട്ടറി ജനറൽ അനസ് അബ്ദുൽ സത്താർ ആവശ്യപ്പെട്ടു. 

Tags:    
News Summary - Military throws MPs out of Maldives Parliament -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.