ഭീകരാക്രമണം നടന്ന ശ്രീലങ്കൻ പള്ളിയിൽ മോദി

കൊളംബോ: ഭീകരതക്കെതിരെ ഇന്ത്യയും ശ്രീലങ്കയും ഒറ്റക്കെട്ടായി പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീല ങ്കൻ സന്ദർശനത്തിനെത്തിയ അദ്ദേഹം പ്രസിഡൻറ് മൈത്രിപാല സിരിസേനയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സംസാരിക്കുക യായിരുന്നു അദ്ദേഹം. ഈസ്റ്റർ ദിനത്തിൽ ചാവേറാക്രമണം നടന്ന സ​​െൻറ് ആൻറണീസ് ദേവാലയം പ്രധാനമന്ത്രി സന്ദർശിച്ചു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു. ശ്രീലങ്കൻ ജനതക്ക് അദ്ദേഹം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ശ്രീലങ്ക വീണ്ടും ഉയർത്തെഴുന്നേൽക്കുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ശ്രീലങ്കയുടെ ഉറ്റസുഹൃത്താണ് ഇന്ത്യയെന്ന് സിരിസേന പറഞ്ഞു.

ഏപ്രിൽ 21ലെ ഭീകരാക്രമണത്തിന് ശേഷം ശ്രീലങ്ക സന്ദർശിക്കുന്ന ആദ്യ വിദേശ രാഷ്ട്രതലവനാണ് മോദി. ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് മഹീന്ദ രാജപക്സെ തുടങ്ങിയവരുമായും മോദി ചർച്ച നടത്തി.

Tags:    
News Summary - Modi sri lanka visit Talks About Easter Bombings-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.