ഇസ്ലാമാബാദ്: നിരോധിത ഭീകരസംഘടനയായ ജമാഅതുദ്ദഅ്വയുമായി സഖ്യമുണ്ടാക്കാൻ തയാറാണെന്ന് പാക് മുൻ സൈനിക ഭരണാധികാരി പർവേസ് മുശർറഫ് പ്രഖ്യാപിച്ചു. ലശ്കറെ ത്വയ്യിബക്ക് പിന്മാറ്റം പ്രഖ്യാപിച്ച് ദിവസങ്ങൾക്കകമാണ് മുശർറഫിെൻറ തീരുമാനം. ഒരു വാർത്തചാനലിനു നൽകിയ അഭിമുഖത്തിനിടെയായിരുന്നു മുശർറഫിെൻറ പ്രസ്താവന.
അതേക്കുറിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ല. സഖ്യംചേരാൻ അവർ ആഗ്രഹിക്കുന്നപക്ഷം നൂറുവട്ടം സമ്മതമാണെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ രാഷ്ട്രീയ പ്രവേശനത്തിെൻറ സൂചനയുമായി മുശർറഫ് 23 പാർട്ടികളുടെ വിശാലസഖ്യം രൂപവത്കരിച്ചിരുന്നു. ലശ്കർ തലവനായ ഹാഫിസും പുതിയ പാർട്ടി രൂപവത്കരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.