ധാക്ക: ന്യൂനപക്ഷ സമുദായങ്ങൾക്കു നേരെയുള്ള വർഗീയ ലഹളകളോട് എതിർക്കാൻ സംഗീതത്തിന് കഴിയുമെന്ന് ബംഗ്ലാദേശ് സാംസ്കാരിക മന്ത്രി ആസാദുസ്സമാൻ നൂർ. ബംഗാൾ ക്ലാസിക്കൽ മ്യൂസിക് ഫെസ്റ്റിവലിൽ മ്യാന്മറിൽനിന്ന് അഭയാർഥികളായെത്തിയ റോഹിങ്ക്യൻ മുസ്ലിംകളെ ഉദാഹരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഗീതത്തിലൂടെ ജനങ്ങളെ ബോധവത്കരിക്കാൻ സാധിക്കും. അതുവഴി മതമൗലികവാദികളുടെ ആക്രമണം തടയാം. മതത്തിെൻറ പേരിലാണ് അവർ ജനങ്ങളെ കൊന്നൊടുക്കുന്നത്. നാം അഭയാർഥികൾക്ക് അഭയംകൊടുത്തു. പക്ഷേ, അവർ നൂറ്റാണ്ടുകളായി ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. മതത്തിെൻറ പേരിൽ പല വിഭാഗങ്ങളിലുള്ള ജനങ്ങൾ ആക്രമണത്തിനിരയാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.