ജക്കാർത്ത: ഇന്തോനേഷ്യയിൽ സമൂഹമാധ്യമങ്ങളിലൂടെ കള്ളപ്രചാരണങ്ങൾ നടത്തി രാഷ്ട്രീയ അട്ടിമറിക്ക് ശ്രമങ്ങൾ നടക്കുന്നതായ വിവരങ്ങൾ പുറത്ത്. ഇതിനായി ‘മുസ്ലിം ൈസെബർ ആർമി’ എന്ന വൻ ശൃംഖലതന്നെ പ്രവർത്തിക്കുന്നതായാണ് സ്വകാര്യ ഏജൻസി നടത്തിയ പഠനങ്ങളിൽ വ്യക്തമാവുന്നത്്. രാഷ്ട്രീയ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും സർക്കാറിനെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നതിനായാണ് ഇൗ ശൃംഖലയെ വ്യാപകമായി ഉപയോഗപ്പെടുത്തുന്നത്.
ലോകത്തിലെതന്നെ ഏറ്റവും കൂടുതൽ മുസ്ലിംകളുള്ള രാജ്യമാണ് ഇന്തോനേഷ്യ. ആഗോളതലത്തിൽ ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളുടെ കൂടുതൽ ഗുണഭോക്താക്കളിൽ അഞ്ചിലൊരാൾ ഇന്തോനേഷ്യക്കാരാണ്. കള്ളപ്രചാരണങ്ങളും, തെറ്റായ വിവരങ്ങളും നിരന്തരമായി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചുകൊണ്ടാണ് മുസ്ലിം സൈബർ ആർമി (എം.സി.എ) ആളുകൾക്കിടയിൽ സ്വാധീനം നേടിയെടുക്കുന്നത്. വ്യാജവും, ലൊക്കേഷൻ കണ്ടുപിടിക്കാൻ സാധ്യവുമല്ലാത്ത അക്കൗണ്ടുകളിലൂടെയാണ് ഇത്തരത്തിൽ പ്രചാരണങ്ങൾ വ്യക്തികളെയും, മേൽവിലാസത്തെയും, കുടുംബാംഗങ്ങളുടെ അടയാളങ്ങൾ ഉപയോഗിച്ചും നിരന്തരമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ള 103 പരാതികളാണ് കഴിഞ്ഞവർഷം പൊലീസിന് ലഭിച്ചിട്ടുള്ളത്.
2017 ജൂലൈ-നവംബർ മാസങ്ങൾക്കിടയിലാണ് എം.സി.എ കൂടുതലായി പ്രവർത്തനം നടത്തിയിട്ടുള്ളത്. ഒരു ദിവസം തന്നെ ഒരേ ട്വീറ്റ് 30 തവണ വരെ നടന്നതായും സ്വകാര്യ ഏജൻസിയുടെ പഠനത്തിൽ പറയുന്നു. ‘ഫാമിലി എം.സി.എ’ എന്ന കേന്ദ്ര വാട്സാപ് ഗ്രൂപ് വഴിയാണ് ആസൂത്രണങ്ങൾ നടക്കുന്നത്. രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടിയും എതിർ കക്ഷികളെ തറപറ്റിക്കുന്നതിനും പണം നൽകി എം.സി.എ വഴി കള്ളപ്രചാരണങ്ങൾ അഴിച്ചുവിടുന്നതായാണ് വിവരങ്ങൾ നൽകുന്നത്. അനധികൃതമായി ആളുകളുടെ അക്കൗണ്ടുകൾ ഹാക് ചെയ്തും, വിവിധ സൈബർ കുറ്റകൃത്യങ്ങൾ നടത്തിയും എം.സി.എ പ്രവർത്തനം നടന്നിട്ടുണ്ട്. 2014ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിലും ഒാൺലൈൻ വോട്ടിങ് ഉൾപ്പെടെ ഇത്തരത്തിൽ നടന്നയായി രേഖകളുണ്ട്്. കഴിഞ്ഞയാഴ്ചയും വിവിധ കേസുകളിലായി പൊലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.