യാംഗോൻ: സംഘർഷകലുഷിതമായ രാഖൈൻ പ്രവിശ്യയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കാനും നിരോധനാജ്ഞ കർശനമാക്കാനും മ്യാന്മർ സർക്കാറിെൻറ തീരുമാനം.രാഖൈനിൽ സൈന്യം വ്യാപകമായി മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്ന യു.എൻ അന്വേഷണ റിപ്പോർട്ടിനു പിന്നാലെയാണിത്. ഇൗ ആഴ്ചതന്നെ സൈന്യത്തെ വിന്യസിക്കാനാണ് തീരുമാനം.
കഴിഞ്ഞ ഒക്ടോബർ മുതലാണ് മ്യാന്മറിൽ പ്രശ്നങ്ങൾ തുടങ്ങിയത്. പൊലീസുകാരെ ആക്രമിച്ചുവെന്നാരോപിച്ച് റോഹിങ്ക്യൻ മുസ്ലിംകളെ സൈന്യം ക്രൂരമായി അടിച്ചമർത്തുകയായിരുന്നു. സംഘർഷത്തിൽ നൂറിലേറെ റോഹിങ്ക്യകൾ കൊല്ലപ്പെട്ടതായാണ് ഒൗദ്യോഗിക കണക്ക്. എന്നാൽ, മരിച്ചവരുടെ എണ്ണം ഇതിലേറെ വരുമെന്നാണ് യു.എൻ റിപ്പോർട്ട്. സൈന്യം കൊള്ളയും കൊലയും ബലാത്സംഗവും തുടർന്നപ്പോൾ പിറന്ന മണ്ണിൽ ജീവിക്കാൻ വഴിയില്ലാതായതോടെ, ഒരു ലക്ഷത്തോളം റോഹിങ്ക്യകൾ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു.
അന്താരാഷ്ട്ര തലത്തിൽ ഉയർന്ന പ്രതിഷേധങ്ങൾ വകവെക്കാതെയാണ് മ്യാന്മർ സർക്കാർ വീണ്ടും റോഹിങ്ക്യകൾെക്കതിരെ നടപടികൾക്കു മുതിരുന്നത്.
ബുദ്ധമതക്കാർക്ക് ഭൂരിപക്ഷമുള്ള മ്യാന്മറിൽ റോഹിങ്ക്യകളെ ബംഗ്ലാദേശിൽനിന്നുള്ള കുടിയേറ്റക്കാരായാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.