ലാഹോർ: കഴിഞ്ഞയാഴ്ച പഞ്ചാബ് പ്രവിശ്യയിൽ നടന്ന റാലിയിൽ കോടതിക്കെതിരെ നടത്തിയ പരാമർശങ്ങളിൽ പാക് മുൻ പ്രധാനമന്ത്രി നവാസ് ശരീഫിനും കുടുംബത്തിനും കോടതി നോട്ടീസ്. ശരീഫിെൻറ മകൾ മർയം, മരുമകൻ മുഹമ്മദ് സഫ്ദർ, പഞ്ചാബ് സർക്കാർ, പാക് തെരഞ്ഞെടുപ്പ് കമീഷൻ എന്നിവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
ആമിന മാലിക് എന്ന സ്ത്രീയാണ് പരാതിനൽകിയത്. ശരീഫിനെ പുറത്താക്കിയ ജഡ്ജിമാരെ ആക്രമിക്കുന്ന ശൈലിയിൽ റാലിയിൽ സംസാരിച്ചതായാണ് ആരോപണം. പ്രഭാഷകരിൽ മർയം സുപ്രീംകോടതി ജഡ്ജിമാർക്കെതിരെ ഗുരുതര ആരോപണമുന്നയിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷേനതാവ് ഇംറാൻ ഖാനോട് പരാതി ചോദിച്ചുവാങ്ങിയാണ് നവാസ് ശരീഫിനെതിരെ ജഡ്ജിമാർ വിധി പുറപ്പെടുവിപ്പിച്ചതെന്നാണ് മർയം പ്രസംഗിച്ചത്. ഫെബ്രുവരി 14നകം നോട്ടീസിൽ മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.