ലാഹോർ: അഴിമതിക്കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിെൻറ മകളും പാകിസ ്താൻ മുസ്ലിംലീഗ്-എൻ വൈസ്പ്രസിഡൻറുമായ മർയം നവാസിനെ അറസ്റ്റ് ചെയ്തു. ലാഹോ റിലെ കോട് ലഖ്പത് ജയിലിൽ ശരീഫിനെ കണ്ട് മടങ്ങുേമ്പാഴായിരുന്നു അറസ്റ്റ്. ശരീഫ ് കഴിയുന്ന ജയിലിൽതന്നെയാകും മർയത്തെയും താമസിപ്പിക്കുക.
കണക്കിൽപെടാത്ത വരുമാനത്തിലും കള്ളപ്പണം വെളുപ്പിച്ചതിലു ഇക്കഴിഞ്ഞ ജൂലൈ 31ന് മർയത്തെ അഴിമതിവിരുദ്ധ സമിതി ചോദ്യം ചെയ്തിരുന്നു. ചൗധരി പഞ്ചസാര മിൽ അഴിമതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ വാർത്തക്കുറിപ്പിൽ അറിയിച്ചു.
ചൗധരി പഞ്ചസാര മില്‍ ഉടമസ്ഥരായ മറിയവും ബന്ധുക്കളും കള്ളപ്പണം വെളുപ്പിച്ചതിലൂടെ സാമ്പത്തികനേട്ടമുണ്ടാക്കിയെന്നാണ് കേസ്. മർയത്തിനൊപ്പം ബന്ധുവായ യൂസുഫ് അബ്ബാസിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും ഉടൻ മെഡിക്കൽ പരിശോധനക്ക് വിധേയരാക്കും. പാനമേപപ്പേഴ്സ് പുറത്തുവിട്ട അഴിമതിക്കേസിൽ ഏഴുവർഷത്തെ ജയിൽശിക്ഷ അനുഭവിക്കുകയാണ് ശരീഫ്.
മർയത്തെ കൂടി അറസ്റ്റുചെയ്തതോടെ പാക് രാഷ്ട്രീയം വീണ്ടും കലങ്ങി മറിയുകയാണ്. പഞ്ചാബ് പ്രവിശ്യ മുൻ മുഖ്യമന്ത്രി ശഹബാസ് ശരീഫിെൻറയും കുടുംബാംഗങ്ങളുടെയും 150ഓളം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ 12ലധികം വാണിജ്യബാങ്കുകള്‍ക്ക് എന്‍.എ.ബി. നേരത്തേ കത്തയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.