ഇസ്ലമാബാദ്: പാകിസ്താനിൽ വീണ്ടും മാധ്യമവിലക്കെന്ന് പരാതി. മുൻ പ്രധാനമന്ത്രി നവാസ് ശരീഫിെൻറ മകളും പി. എം.എൽ.എൻ വൈസ് പ്രസിഡൻറുമായ മറിയം നവാസിെൻറ അഭിമുഖം സംപ്രേഷണം ചെയ്യുന്നത് നിർത്തിവെക്കാൻ നിർബന്ധിതരായെന ്ന് പരാതിയുമായി െടലിവിഷൻ ചാനലായ ഹം ന്യൂസ് രംഗത്ത്. ട്വിറ്ററിലൂടെയാണ് ഹം ന്യൂസിലെ മാധ്യമപ്രവർത്തകൻ നദീം മാലിക് ഇക്കാര്യം വെളിപ്പെടുത്തിയത്. പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടെ ഉത്തരവ് പ്രകാരം ചാനലിന് മറിയത്തിെൻറ അഭിമുഖം നിമിഷങ്ങൾക്കകം നിർത്തേണ്ടി വന്നു.
പാകിസ്താനി വാർത്താ ചാനലുകളായ അബ് തക്, ചാനൽ 24, ക്യാപ്റ്റൻ ടിവി എന്നിവർ മറിയം നവാസിെൻറ പത്രസമ്മേളനം സംപ്രേക്ഷണം ചെയ്തതും സർക്കാർ തടഞ്ഞിരുന്നു. ഇതിന് തൊട്ടുപിറകെയാണ് മറിയത്തിെൻറ അഭിമുഖവും സംപ്രേഷണം ചെയ്യുന്നത് നിർത്തിവെപ്പിച്ചത്.
പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടേത് നാണംകെട്ട നടപടിയാണെന്നും അവിശ്വസനീയ ഫാഷിസമാണ് നടക്കുന്നതെന്നും മറിയം പ്രതികരിച്ചു.
ഹം ന്യൂസ് സ്വതന്ത്രവും ഉത്തരവാദിത്തപൂർണവുമായ മാധ്യമപ്രവർത്തനത്തിൽ വിശ്വസിക്കുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യം. അതേസമയം നീതിന്യായ വ്യവസ്ഥയുടെ അന്തസിനെയും ഭരണഘടനയെയും ബഹുമാനിക്കുന്നുവെന്നും ഹം ന്യൂസ് ഔദ്യോഗിക ട്വീറ്റിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.