ഇസ്ലാമാബാദ്: അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശെരീഫിന് ആറാഴ്ചത്തെ ജാ മ്യം അനുവദിച്ച് പാക് സുപ്രീംകോടതി. ചികിത്സാ ആവശ്യങ്ങൾക്ക് വേണ്ടി ജാമ്യം നൽകണമെന്ന ഹരജി സുപ്രീകോടതി ചീഫ് ജസ്റ്റിസ് ആസിഫ് സയീദ് ഖോസ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കുകയായിരുന്നു.
നവാസ് ശെരീഫ് പാകിസ്താനിൽ തന്നെ ചികിത്സ തേടണമെന്നും ജാമ്യ കാലയളവിൽ രാജ്യം വിട്ട് പുറത്തു പോകരുതെന്നും ഉത്തരവിൽ പറയുന്നു. ഹൃദയ സംബന്ധമായ രോഗം അലട്ടുന്ന ശെരീഫിന് വിദഗ്ധ ചികിത്സക്കായി എട്ടാഴ്ചത്തെ ജാമ്യം അനുവദിക്കണമെന്നാണ് അദ്ദേഹത്തിെൻറ അഭിഭാഷകൻ ആവശ്യപ്പെട്ടത്.
അഴിമതി കേസിലാണ് കോടതി നവാസ് ശെരീഫിന് 10 വർഷം തടവുശിക്ഷ വിധിച്ചത്. ശരീഫിനൊപ്പം മകൾക്കും മരുമകനും ശിക്ഷ വിധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.