ന്യൂഡൽഹി: അന്താരാഷ്ട്ര നീതിന്യായ കോടതി കുൽഭൂഷൻ ജാദവിെൻറ വധശിക്ഷ സ്റ്റേ ചെയ്തതിന് പിന്നാലെ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫ് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വയുമായി കൂടികാഴ്ച നടത്തി. പാക് ചാനലായ ജിയോ ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച വൈകിട്ടായിരുന്നു 90 മിനുട്ട് നീണ്ട കൂടികാഴ്ച നടന്നത്.
കുൽഭൂഷെൻറ വധശിക്ഷയുമായി ബന്ധപ്പെട്ട് നിലവിൽ ഉണ്ടായ പുരോഗതിയെ കുറിച്ച് ഇരുവരും ചർച്ച നടത്തിയതായാണ് റിപ്പോർട്ട്. ഇതിനൊടൊപ്പം അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തി തർക്കവും, ഡോൺ പത്രത്തിൽ വന്ന റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളും ചർച്ചയിൽ വിഷയമായി. ഇൻറർ സർവീസ് ഇൻറലിജൻസ് തലവൻ നവീദ് മുക്താറും ധനകാര്യമന്ത്രി ഇഷ്ക് ദാർ ശരീഫും കൂടികാഴ്ചയിൽ പെങ്കടുത്തിരുന്നു.
പാകിസ്താനിൽ ചാര പ്രവൃത്തി നടത്തിയെന്ന് ആരോപിച്ചാണ് മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനായിരുന്ന കുൽഭൂഷൻ ജാദവിന് സൈനിക കോടതി വധശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.