അഴിമതി കേസിൽ നവാസ് ശരീഫിന് ഏഴ് വർഷം തടവ്

ഇസ്ലാമാബാദ്: അഴിമതി കേസിൽ പാക് മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന് ഏഴ് വർഷം തടവ് ശിക്ഷ. ശരീഫിനെതിരായ അഴിമതി കേസുക ൾ കൈകാര്യം ചെയ്യുന്ന കോടതിയാണ് വിധി പ്രസ്താവിച്ചത്. സൗദി അറേബ്യയിൽ ശരീഫിൻെറ ഉടമസ്ഥതയിലുള്ള സ്റ്റീൽ മില്ലിന്റ െ വരുമാന ഉറവിടം തെളിയിക്കാൻ മൂന്ന് തവണയും മുൻപ്രധാനമന്ത്രിക്ക് കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തി.

വിധിക്ക ് മുമ്പായി തൻെറ ഇളയ സഹോദരനും പ്രതിപക്ഷ നേതാവുമായ ഷഹ്ബാസ് ശരീഫുമായി ശരീഫ് കൂടിക്കാഴ്ച നടത്തി. മറുപടി നൽകാൻ ഒരു ആഴ്ച സമയം കൂടി അനുവദിക്കണമെന്ന് ശരീഫിൻെറ അഭിഭാഷകൻ കഴിഞ്ഞ ആഴ്ച അപേക്ഷ സമർപ്പിച്ചെങ്കിലും ജഡ്ജി നിരസിച്ചിരുന്നു.

തനിക്കെതിരെ ഒരു തെളിവുമില്ലെന്നും അഴിമതി ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും ശരീഫ് പ്രതികരിച്ചു.എനിക്ക് യാതൊരു ഭീതിയും ഇല്ല. എൻെറ മനസ്സാക്ഷി വ്യക്തമാണ്. ഞാൻ ഈ രാജ്യത്തെ സമ്പൂർണ സത്യസന്ധതയോടെ സേവിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാകുന്നതിനു മുമ്പ് ഇസ്ലാമാബാദിൽ ചേർന്ന പ്രത്യേക പാർട്ടി യോഗത്തിൽ മുതിർന്ന നേതാക്കളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി പി.എം.എൽ-എൻ പ്രവർത്തകരും മുതിർന്ന പാർട്ടി നേതാക്കളും കോടതിക്ക് പുറത്തുണ്ടായിരുന്നു. വൻ സുരക്ഷയാണ് കോടതി പരിസരത്ത് ഒരുക്കിയത്. കോടതി നടപടികൾ കാണാൻ മാധ്യമങ്ങളെയടക്കം കടത്തിവിട്ടില്ല.

അവെൻ ഫീൽഡ് പ്രോപ്പർട്ടീസ് കേസ്, ഫ്രാഗ്ഷിപ്പ് ഇൻവെസ്റ്റ്മെന്റ് കേസ്, അൽ-അസീസ്സിയ സ്റ്റീൽ മിൽ കേസ് എന്നിങ്ങനെ മൂന്ന് അഴിമതി കേസുകളിലാണ് ശരീഫ് കുടുങ്ങിയിരിക്കുന്നത്. നേരത്തേ 2017 ജൂലൈയിൽ പനാമ പേപ്പേഴ്സ് കേസിൽ സുപ്രീംകോടതി ശരീഫിനെ അയോഗ്യനാക്കിയിരുന്നു. അവെൻഫീൽഡ് കേസിൽ ഇതേ കോടതി ശരീഫിനെയും മകളെയും മരുമകനെയും 11 വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. പിന്നീട് സെപ്റ്റംബറിൽ മൂന്ന് പേരെയും ഇസ്ലാമാബാദ് ഹൈകോടതി ജാമ്യത്തിൽ വിടുകയായിരുന്നു.

Tags:    
News Summary - Nawaz Sharif Sentenced to 7 Years in Jail- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.