ഇസ്ലാമാബാദ്: പാക് മുൻ പ്രധാനമന്ത്രി നവാസ് ശരീഫിെന പ്രവേശിപ്പിച്ച ആശുപത്രി വാർഡ് സബ്ജയിലായി പ്രഖ്യാപിച്ചു. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയവെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് റാവൽപിണ്ടിയിലെ അദ്യാല ജയിലിൽനിന്ന് ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചത്.
ഇസ്ലാമാബാദിലെ ഏറ്റവും വലിയ ആശുപത്രിയായ ഇവിടത്തെ നെഞ്ചുരോഗ കേന്ദ്രത്തിലാണ് ശരീഫ് കഴിയുന്നത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. ഇസ്ലാമാബാദ് നഗരസഭയാണ് ആശുപത്രി വാർഡ് ജയിലായി പ്രഖ്യാപിക്കുന്നതിന് നടപടി സ്വീകരിച്ചത്.
മൂന്നു തവണ രാജ്യത്തിെൻറ പ്രധാനമന്ത്രിപദത്തിലിരുന്ന ശരീഫിെൻറ ചികിത്സ തുടരുന്ന കാലയളവുവരെയാണ് നടപടി. ആശുപത്രിയിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.