ഇസ്ലാമാബാദ്: പാകിസ്താനിൽ നിന്ന് കൊള്ളയടിച്ച 300 ബില്യൺ രൂപ നവാസ് ശരീഫ് തിരിച്ചടക്കണമെന്ന് പാകിസ്താൻ തെഹ്രികെ ഇൻസാഫ് പാർട്ടി നേതാവ് ഇമ്രാൻ ഖാൻ. കറാച്ചി കമ്പനിയിലെ ജീവനക്കാരോട് സംവദിക്കുകയായിരുന്നു ഇമ്രാൻ.
ജൂലൈ 25ന് പാകിസ്താനിൽ മാറ്റം കണ്ടുതുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനിൽ ജൂലൈ 25ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇമ്രാൻ ജനങ്ങളുമായി സംവദിക്കാനെത്തിയത്. പാർട്ടി അധികാരത്തിലെത്തുകയാണെങ്കിൽ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയെയും ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിെയയും ശക്തിപ്പെടുത്തുമെന്നും ഇമ്രാൻ പറഞ്ഞു.
അഴിമതിയാണ് രാജ്യ വികസനത്തെ പിന്നോട്ട് വലിക്കുന്നത്. അതിനാൽ അഴിമതിെയ പല്ലും നഖവുമുപയോഗിച്ച് എതിർക്കുമെന്നും അദ്ദേഹം വാഗ്ദാനം നൽകി. നികുതി വെട്ടിപ്പുകാരെ എഫ്.െഎ.എക്കും എൻ.എ.ബിക്കും കൈമാറും. അധികാരത്തിലെത്തിയാൽ ജനങ്ങളുടെ ആരോഗ്യ-വിദ്യാഭ്യാസ വികസനത്തിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
പാകിസ്താൻ മുസ്ലീം ലീഗ് നവാസ്, പാകിസ്താൻ പീപ്പിൾസ് പാർട്ടി എന്നിവർ നിരവധി തവണ ഭരിച്ചിട്ടും രാജ്യം കുന്നോളം കടമല്ലാതെ മറ്റൊന്നും നേടിയിട്ടില്ലെന്നും ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.