കാഠ്മണ്ഡു: നാലാം തവണയും നേപ്പാൾ പ്രധാനമന്ത്രിയാവാനൊരുങ്ങി ഷേർ ബഹാദൂർ ദുെബ. പ്രധാനമന്ത്രി സ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഏക സ്ഥാനാർഥിയാണ് നേപ്പാളി കോൺഗ്രസ് പാർട്ടി അധ്യക്ഷനായ
ദുെബ.
പ്രധാന പ്രതിപക്ഷ പാർട്ടിയായ സി.പി.എൻ-യു.എം.എൽ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്തേണ്ട എന്ന് തീരുമാനിച്ചതോടെയാണിത്. 70കാരനായ ദുബെ സ്ഥാനമേൽക്കുന്നതിന് ഒൗപചാരികതയുടെ ഭാഗം മാത്രമായാണ് വോട്ടിങ് നടത്തുന്നതെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രിയും സി.പി.എൻ(മാവോയിസ്റ്റ് സെൻറർ) നേതാവുമായ പുഷ്പ കമൽ ദാഹാലാണ് ദുബെയെ സ്ഥാനാർഥിയായി നിർദേശിച്ചത്. എൻ.സി നേതാവ് റാംചന്ദ്ര പൗഡൽ നിർദേശം പാർലമെൻറ് സെക്രേട്ടറിയറ്റിനുമുന്നിൽ അവതരിപ്പിക്കുകയും ചെയ്തു.
593 അംഗങ്ങളുള്ള പാർലമെൻറിൽ 297 വോട്ടുകളാണ് ദുബെക്ക് വിജയിക്കാൻ ആവശ്യം. എൻ.സി-മാവോയിസ്റ്റ് സെൻറർ സഖ്യത്തിന് 287 സീറ്റുകളും സഖ്യത്തെ പിന്തുണക്കുന്ന മറ്റ് പാർട്ടികൾക്ക് 21ഉം സീറ്റുകൾ ഉള്ള സാഹചര്യത്തിൽ ദുബെയുടെ വിജയം എളുപ്പമായിരിക്കുമെന്നാണ് വിലയിരുത്തൽ.
1995 മുതൽ 1997 വരെയും 2001 മുതൽ 2002 വരെയും 2004 മുതൽ 2005 വരെയുമാണ് ദുബെ നേരത്തേ പ്രധാനമന്ത്രിയായിരുന്നത്.
എന്നാൽ, ഒരു വാർഡിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷെൻറ തീരുമാനത്തിനെതിരെ സി.പി.എൻ(മാവോയിസ്റ്റ് സെൻറർ) പ്രതിഷേധം നടത്തുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.