കൊളംബോ: ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും തിങ്കളാഴ്ച പ്രഖ് യാപിക്കുമെന്ന് പ്രസിഡൻറ് മൈത്രിപാല സിരിസേന. എന്നാൽ, പുറത്താക്കിയ റനിൽ വിക്രമസിം ഗെയെ വീണ്ടും പ്രധാനമന്ത്രിയാക്കില്ലെന്നും സിരിസേന വ്യക്തമാക്കി.
പാർലമെൻറ് പിരി ച്ചുവിട്ട നടപടി ഭരണഘടന വിരുദ്ധമാണെന്ന സുപ്രീംകോടതി വിധിക്കു പിന്നാലെയാണ് സിര ിസേന തീരുമാനം അറിയിച്ചത്. സുപ്രീംകോടതി വിധിക്കു ശേഷം സിരിസേനയുടെ അധ്യക്ഷതയിൽ യുനൈറ്റഡ് ഫ്രീഡം അലയൻസ് നേതാക്കൾ പ്രത്യേക യോഗം ചേർന്നിരുന്നു. സിരിസേന പ്രധാനമന്ത്രിയായ നിയമിച്ച മഹീന്ദ രാജപക്സയും യോഗത്തിൽ പെങ്കടുത്തു. കോടതി വിധി മാനിക്കുന്നുവെന്നും എന്നാൽ, വിക്രമസിംഗെയെ പ്രധാനമന്ത്രിയായി അംഗീകരിക്കില്ലെന്നും യോഗത്തിനു ശേഷം സിരിസേന മാധ്യമങ്ങളോടു പറഞ്ഞു.
രാജ്യത്തെ നശിപ്പിക്കാനുള്ള വിക്രമസിംഗെ നേതൃത്വം നൽകുന്ന യുനൈറ്റഡ് നാഷനൽ പാർട്ടിയുടെ ശ്രമം തടയാനാണ് പാർലമെൻറ് പിരിച്ചുവിട്ടതെന്നാണ് സിരിസേനയുടെ വാദം. അ
തിനിടെ, മഹീന്ദ രാജപക്സ ഇന്ന് പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കുമെന്ന് മകൻ ട്വിറ്ററിലൂടെ അറിയിച്ചു. രാജപക്സ അധികാരത്തിൽ തുടരുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി അസന്ദിഗ്ധമായി വ്യക്തമാക്കിയ സാഹചര്യത്തിലാണ് നടപടി.
സുപ്രീംകോടതിയിൽ രാജപക്സ സമർപ്പിച്ച ഹരജി ജനുവരിയിൽ 16, 17, 18 തീയതികളിൽ പരിഗണിക്കാനാണ് തീരുമാനം. എല്ലാ പാർട്ടികളും അതിനുള്ളിൽ മറുപടി നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.