നൈറോബി: കെനിയൻ പാർലമെൻറിൽ കൈക്കുഞ്ഞുമായെത്തിയ സാമാജികയെ പുറത്താക്കി. ബുധനാഴ ്ചയാണ് സംഭവം. അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെയുമായി സമ്മേളനത്തിനെത്തിയ സുലൈഖ ഹസ നോട് സമ്മേളനത്തിൽനിന്ന് ക്രിസ്റ്റഫർ ഒമുലേലു പീക്കർ പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു.
സംഭവത്തിൽ മറ്റുസാമാജികരുടെ ഇടയിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. സോമാലിയയുമായുള്ള അതിർത്തിതർക്കം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത സമ്മേളനത്തിലായിരുന്നു നാടകീയ സംഭവങ്ങൾ. 15 മിനിറ്റോളം സഭ തടസ്സപ്പെട്ടു.
സംരക്ഷണം മറ്റാരെയും ഏൽപിക്കാൻ സാഹചര്യമില്ലാത്തതിനെ തുടർന്നാണ് കുഞ്ഞുമായി സഭയിലെത്തിയതെന്നു സുലൈഖ മാധ്യമങ്ങളോട് പറഞ്ഞു. സുലൈഖയുടെ വാദംകേൾക്കാൻ വിസമ്മതിച്ച സ്പീക്കർ കുട്ടിയെ നോക്കാനുള്ള ഇടമല്ലിതെന്നു പറഞ്ഞ് പുറത്താക്കുകയായിരുന്നു. ആഗോളതലത്തിൽ ലോകമുലയൂട്ടൽ വാരം നടക്കുേമ്പാഴാണ് ഇത്തരമൊരനിഷ്ട സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.