പ്യോങ്യാങ്: യു.എൻ രക്ഷാസമിതിയ പ്രഖ്യാപിച്ച പുതിയ ഉപരോധം യുദ്ധം ക്ഷണിച്ചു വരുത്തുന്നതിന് തുല്യമെന്ന് ഉത്തര കൊറിയ. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തെത്തുടർന്ന് ഉത്തര കൊറിയയെ ഒറ്റപ്പെടുത്തുന്നതിനാണ് യു.എൻ നടപടി. പുതിയ ഉപരോധം പൂർണമായും തള്ളിക്കളയുന്നു. യു.എൻ നടപടി തങ്ങളുടെ പരമാധികാരം ലംഘിക്കുന്നതാണ്. കൊറിയൻ ഉപദ്വീപിലെ സ്ഥിരതയും സമാധാനവും തകർക്കാൻ ലക്ഷ്യമിട്ടുള്ളതുമാണെന്ന് ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ആണവരാഷ്ട്രമെന്ന നിലയിലുള്ള തങ്ങളുടെ വളർച്ച കണ്ട് വിരണ്ട യു.എസ് മറ്റു രാജ്യങ്ങളെ കൂട്ടുപിടിച്ച് കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി സമ്മർദത്തിലാക്കാൻ ശ്രമിക്കുകയാണെന്നും ഉത്തര കൊറിയ കുറ്റപ്പെടുത്തി.
ഉത്തര കൊറിയയുടെ വിദേശകാര്യ മന്ത്രാലയത്തിെൻറ പ്രസ്താവന ഔദ്യോഗിക വാർത്ത ഏജൻസിയായ കെ.സി.എൻ.എയാണ് പുറത്തുവിട്ടത്. യു.എസിെൻറ ഭീഷണി നേരിടാൻ കൂടുതൽ ആണവ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി. ഉപരോധത്തിനെതിരെ ഉത്തര കൊറിയയുടെ ആദ്യ പ്രതികരണമാണിത്. പെട്രോളിയം, ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ കയറ്റുമതി 90 ശതമാനം വരെ വെട്ടിക്കുറച്ചുകൊണ്ടുള്ള ഉപരോധമാണ് ഉത്തര കൊറിയക്കെതിരെ യു.എൻ പ്രഖ്യാപിച്ചത്. വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന ഉത്തര കൊറിയൻ പൗരന്മാരെ രണ്ടുവർഷത്തിനകം തിരിച്ചയക്കുക, ആണവ പരീക്ഷണങ്ങളിൽ ഏർപ്പെട്ട വ്യക്തികളെയും കമ്പനികളെയും കരിമ്പട്ടികയിൽ പെടുത്തുക, എണ്ണ^കൽക്കരി തുടങ്ങിയ ഉൽപന്നങ്ങളുമായി ഉത്തര കൊറിയയിലേക്കും തിരിച്ചും പോകുന്ന കപ്പലുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങിയവയാണ് പ്രമേയത്തിലെ മറ്റു നിർദേശങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.