സോൾ: കൊറിയൻ ഉപദ്വീപിൽ രണ്ട് കരുത്തുറ്റ ബോംബറുകൾ പറത്തി അമേരിക്കയുടെ ശക്തിപ്രകടനം. യു.എസ് വ്യോമസേനയുടെ ബി-1ബി പോർവിമാനങ്ങളാണ് കൊറിയൻതീരത്തൂടെ പറന്നത്. ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവരുമായി ചേർന്നായിരുന്നു യു.എസിെൻറ സൈനികാഭ്യാസം. ദക്ഷിണ കൊറിയക്കും ജപ്പാനുമൊപ്പം ആദ്യമായാണ് യു.എസ് സംയുക്ത വ്യോമപരിശീലനം നടത്തുന്നത്.
ദക്ഷിണ കൊറിയയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച യു.എസ് പോർവിമാനങ്ങൾ, കിഴക്കൻ തീരത്ത് എയർ ടു ഗ്രൗണ്ട് മിസൈലുകൾ തൊടുത്ത് പരിശീലനവും നടത്തി. യു.എസിെൻറ ഗുവാം ദ്വീപിലെ ആൻഡേഴ്സൺ വ്യോമസേന താവളത്തിൽനിന്നാണ് ബോംബർ വിമാനങ്ങൾ പറന്നുയർന്നത്. ദൗത്യം പൂർത്തിയാക്കിയതിനുശേഷം മഞ്ഞനദിക്കു മുകളിലൂടെയും പരീക്ഷണപ്പറക്കൽ നടത്തി. യു.എസും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം രൂക്ഷമായി തുടരുന്ന അവസരത്തിലാണ് മുന്നറിയിപ്പുമായി ബോംബറുകൾ പറന്നത്.
വിലക്കുകൾ ലംഘിച്ച് ആണവ-മിസൈൽ പരീക്ഷണങ്ങൾ തുടരുന്ന ഉത്തര കൊറിയക്കെതിരെ ഒരേയൊരു നടപടി മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂവെന്ന് കഴിഞ്ഞ ദിവസം യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. സൈനിക നടപടിയാണ് ഇതുകൊണ്ട് ട്രംപ് ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.