പോങ്യാങ്: ഹൈഡ്രജൻ ബോംബ് ഉൾപ്പടെയുള്ള കൂടുതൽ വിനാശകരമായ ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള മിസൈൽ വികസിപ്പിച്ചെടുത്തതായി ഉത്തരകൊറിയ. ആധുനികമായ ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഭൂഖാണ്ഡാന്തര മിസൈൽ വികസിപ്പിച്ചെടുത്തുവെന്നാണ് കൊറിയയുടെ അവകാശവാദം.
ഹൈഡ്രജൻ ബോംബ് വഹിക്കാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈൽ ഉത്തരകൊറിയൻ എകാധിപതി കിം ജോങ് ഉൻ പരിശോധിക്കുന്നതിെൻറ ദൃശ്യങ്ങളും കൊറിയൻ വാർത്ത എജൻസി പുറത്ത് വിട്ടു. പൂർണമായും പ്രാദേശികമായാണ് ഹൈഡ്രജൻ ബോംബ് വികസിപ്പിച്ചെടുത്തതെന്നും ഉത്തരകൊറിയ വ്യക്തമാക്കുന്നു. എന്നാൽ ഉത്തരകൊറിയയുടെ അവകാശവാദം ദക്ഷിണകൊറിയ തള്ളി.
അതേ സമയം, പുതിയ സാഹചര്യങ്ങളിൽ ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകാനിടയുണ്ട്. കൊറിയ മിസൈൽ പരീക്ഷണം തുടർന്നാൽ സൈനിക നടപടിക്ക് മടിക്കില്ലെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.