പ്യോങ്യാങ്: ആണവായുധ നിരായുധീകരണം നടപ്പിലാക്കുന്നതിനായി യു.എസ് ഗുണ്ടാസംഘങ്ങൾ ഉപയോഗിക്കുന്ന രീതിയാണ് നടപ്പിലാക്കുന്നതെന്ന വിമർശനവുമായി ഉത്തരകൊറിയ. ഉത്തരകൊറിയയുടെ വാർത്ത മാധ്യമമായ കെ.സി.എൻ.എയാണ് വിദേശകാര്യമന്ത്രാലയത്തിലെ പ്രതിനിധിയെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയുടെ സന്ദർശനത്തിനിടെയാണ് ഉത്തരകൊറിയയുടെ പുതിയ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്.
ആണവായുധനിരായുധീകരണത്തിനായി കൂടുതൽ മികച്ച പദ്ധതിയുമായി യു.എസ് എത്തുമെന്നാണ് പ്രതീക്ഷയെന്ന് ഉത്തരകൊറിയയുടെ പ്രസ്താവന പറയുന്നു. അങ്ങനെയെങ്കിൽ അതിന് ഉത്തരകൊറിയ പിന്തുണ നൽകും. അതേ സമയം, ആണവായുധനിരായുധീകരണത്തിൽ യു.എസിെൻറ എകപക്ഷീയമായ നിലപാടുകൾ അംഗീകരിക്കില്ലെന്നും ഉത്തരകൊറിയ വ്യക്തമാക്കി.
കൊറിയൻ ഉപദ്വീപിൽ സമ്പൂർണ ആണവ നിരായുധീകരണം എന്നതിൽ വിട്ടുവീഴ്ചക്കില്ലെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയയിൽ സന്ദർശനം നടത്തുന്നതിനിടെയായിരുന്നു പോംപിയുടെ പ്രസ്താവന. സിംഗപ്പൂരിൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ നേതാവ് കിം േജാങ് ഉന്നും തമ്മിൽ നടത്തിയ കൂടികാഴ്ചയിൽ ആണവായുധ നിരായുധീകരണം സംബന്ധിച്ച ധാരണയായിരുന്നു. അതിന് ശേഷവും ആണവ പദ്ധതികളുമായി ഉത്തരകൊറിയ മുന്നോട്ട് പോവുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.