ഗൊ​യാ​ങ്​ (ദ​ക്ഷി​ണ കൊ​റി​യ): ച​രി​ത്ര​ത്തി​ലേ​ക്കൊ​രു ഹ​സ്​​ത​ദാ​നം; ആ​റു​പ​തി​റ്റാ​ണ്ടാ​യി യു​ദ്ധ​ഭീ​ഷ​ണി​യു​ടെ തീ​െ​പ്പാ​രി​യി​ൽ പു​ക​ഞ്ഞു​കി​ട​ന്ന കൊ​റി​യ​ൻ മു​ന​മ്പ്​ നി​മി​ഷം കൊ​ണ്ട്​ സ​മാ​ധാ​ന​ത്തി​ലേ​ക്കു​ണ​ർ​ന്നു. 

ഉ​​ത്ത​​ര കൊ​​റി​​യ​​ൻ ഭ​​ര​​ണാ​​ധി​​കാ​​രി കിം ​​ജോ​​ങ്​ ഉ​​ന്നും ദ​​ക്ഷി​​ണ കൊ​​റി​​യ​​ൻ പ്ര​​സി​​ഡ​​ൻ​​റ്​ മൂ​​ൺ ജെ ​​ഇ​​ന്നു​​മാ​ണ്​ അ​​തി​​ർ​​ത്തി​ ഗ്രാ​​മ​​മാ​​യ പാ​​ൻ​​മു​​ൻ​​ജോ​​മി​ൽ പ​ര​സ്​​പ​രം കൈ​കൊ​ടു​ത്ത്​ സം​ഘ​ർ​ഷ​ത്തി​ന്​ മു​ക്​​തി ന​ൽ​കി​യ​ത്. ഒ​രു ദ​ശ​ക​ത്തി​നു​ശേ​ഷ​മാ​ണ്​ ഇ​രു​രാ​ജ്യ​ങ്ങ​ളും ഒൗ​പ​ചാ​രി​ക ച​ർ​ച്ച ന​ട​ക്കു​ന്ന​ത്. ആ​ദ്യ​മാ​യാ​ണ്​ ഉ​ത്ത​ര കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി ദ​ക്ഷി​ണ കൊ​റി​യ​യി​ൽ എ​ത്തു​ന്ന​ത്. 

സ​മ്പൂ​ർ​ണ ആ​ണ​വ​നി​രാ​യു​ധീ​ക​ര​ണ​ത്തി​ലൂ​ടെ കൊ​റി​യ​ൻ മേ​ഖ​ല ആ​ണ​വാ​യു​ധ​മു​ക്​​ത​മാ​ക്കു​മെ​ന്നും​ കൊ​റി​യ​ൻ യു​ദ്ധ​ത്തി​ന്​ ഇൗ ​വ​ർ​ഷം സ്​​ഥാ​യി​യാ​യ അ​ന്ത്യ​മു​ണ്ടാ​ക്കു​മെ​ന്നും ഇ​രു​നേ​താ​ക്ക​ളും സം​യു​ക്​​ത പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. കൊ​റി​യ​ൻ മേ​ഖ​ല​യി​ൽ​നി​ന്ന്​ ഒ​രു വ​ർ​ഷ​ത്തി​ന​കം എ​ല്ലാ ആ​ണ​വാ​യു​ധ​ങ്ങ​ളും നീ​ക്കും. ഇ​തി​ന്​ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തി​​​െൻറ പി​ന്തു​ണ തേ​ടും. യു​ദ്ധം ഒൗ​ദ്യോ​ഗി​ക​മാ​യി അ​വ​സാ​നി​പ്പി​ക്കാ​ൻ അ​മേ​രി​ക്ക​യു​മാ​യി ച​ർ​ച്ച ന​ട​ത്തും.

യു​ദ്ധം അ​വ​സാ​നി​ച്ച​തി​​​െൻറ പ്ര​ഖ്യാ​പ​ന​ത്തി​ന്​ ചൈ​ന​യെ​ക്കൂ​ടി ഉ​ൾ​പെ​ടു​ത്തി വേ​ദി​യു​ണ്ടാ​ക്കും. പ​തി​വാ​യി യോ​ഗം​ ചേ​രാ​നും ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ത്താ​നും ധാ​ര​ണ​യാ​യി. ജ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്​​ത​മാ​ക്കാ​ൻ ആ​ഗ​സ്​​റ്റ്​ 15ന്​ ​കു​ടും​ബ സ​മാ​ഗ​മം പ​രി​പാ​ടി​യും ന​ട​ത്തും. ക​ഴി​ഞ്ഞ​കാ​ല​ത്തെ ക​രാ​റു​ക​ളു​ടെ ഗ​തി പാ​​ൻ​​മു​​ൻ​​ജോ​ം ക​രാ​റി​നു​ണ്ടാ​കി​ല്ലെ​ന്ന്​ കിം ​പ​റ​ഞ്ഞു. ഏ​തു സ​മ​യ​ത്തും ദ​ക്ഷി​ണ കൊ​റി​യ​ൻ ത​ല​സ്​​ഥാ​ന​മാ​യ സോ​ൾ സ​ന്ദ​ർ​ശി​ക്കാ​മെ​ന്ന്​ അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി. ഉ​ത്ത​ര കൊ​റി​യ സ​ന്ദ​ർ​ശി​ക്കു​മെ​ന്ന്​​ മൂ​ണും കൂ​ട്ടി​ച്ചേ​ർ​ത്തു. 

സം​ഘ​ർ​ഷ​ത്തി​​​െൻറ ച​രി​ത്ര​ത്തി​ന്​ അ​ന്ത്യം കു​റി​ക്കാ​നാ​ണ്​ താ​ൻ എ​ത്തി​യ​തെ​ന്ന്​ കിം ​പ​റ​ഞ്ഞു. ‘പ​ര​സ്​​പ​രം പോ​ര​ടി​ക്കാ​ൻ ഒ​രു കാ​ര​ണ​വും കാ​ണു​ന്നി​ല്ല, കാ​ര​ണം ഞ​ങ്ങ​ൾ ഒ​രു രാ​ഷ്​​ട്ര​മാ​ണ്​’; സം​യു​ക്​​ത പ്ര​സ്​​താ​വ​ന​യി​ൽ പ​റ​യു​ന്നു. അ​ത്യ​ന്തം സൗ​ഹാ​ർ​ദാ​ന്ത​രീ​ക്ഷ​ത്തി​ലാ​യി​രു​ന്നു ലോ​കം ഉ​റ്റു​നോ​ക്കി​യ കൂ​ടി​ക്കാ​ഴ്​​ച. 

ഫെ​ബ്രു​വ​രി​യി​ൽ ദ​ക്ഷി​ണ കൊ​റി​യ​യി​ൽ ന​ട​ന്ന ശൈ​ത്യ​കാ​ല ഒ​ളി​മ്പി​ക്​​സി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ ഉ​ത്ത​ര കൊ​റി​യ ത​യാ​റാ​യ​തോ​ടെ​യാ​ണ്​ സ​മാ​ധാ​ന​ച​ർ​ച്ച​ക്ക്​ വേ​ഗ​മേ​റി​യ​ത്. ഇ​തി​നു​പു​റ​കെ ഇ​രു​നേ​താ​ക്ക​ളും ഹോ​ട്ട്​​ലൈ​ൻ ബ​ന്ധം പു​നഃ​സ്​​ഥാ​പി​ച്ചി​രു​ന്നു. 

1953ൽ ​​കൊ​​റി​​യ​​ൻ യു​​ദ്ധ​​ത്തി​​ന്​ താ​​ൽ​​ക്കാ​​ലി​​ക വി​​രാ​​മ​​മി​​െ​ട്ട​ങ്കി​ലും ഇ​രു​രാ​ജ്യ​ങ്ങ​ളും സം​ഘ​ർ​ഷ​പാ​ത​യി​ലാ​യി​രു​ന്നു. 1971ലാ​യി​രു​ന്നു യു​ദ്ധ​ശേ​ഷ​മു​ള്ള​ ആ​ദ്യ ഉ​ച്ച​കോ​ടി. സോ​വി​യ​റ്റ്​ യൂ​നി​യ​​​െൻറ പ​ത​ന​േ​​ശ​ഷം വീ​ണ്ടും ച​ർ​ച്ച ന​ട​ന്നു. കൊ​റി​യ​ൻ ഉ​പ​ദ്വീ​പി​നെ ആ​ണ​വ​മു​ക്​​ത​മാ​ക്കാ​ൻ 1992ൽ ​സം​യു​ക്​​ത ക​രാ​ർ ഒ​പ്പി​െ​ട്ട​ങ്കി​ലും ഫ​ല​പ്ര​ദ​മാ​യി​ല്ല. 

കൊ​റി​യ​ക​ൾ ത​മ്മി​ലു​ള്ള ആ​ദ്യ ഒൗ​ദ്യോ​ഗി​ക ഉ​ച്ച​കോ​ടി 2000 ജൂ​ണി​ലും ര​ണ്ടാ​മ​ത്തേ​ത്​ 2007 ഒ​ക്​​ടോ​ബ​റി​ലു​മാ​യി​രു​ന്നു. ര​ണ്ടു​വ​ട്ട​വും രാ​ഷ്​​ട്ര​ത്ത​ല​വ​ന്മാ​ർ ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്​​ച ന​ട​ന്നെ​ങ്കി​ലും രാ​ഷ്​​ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​​ളോ​ടെ​യു​ള്ള യു.​എ​സ്​ ഇ​ട​​പ​ട​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളെ​യും വി​രു​ദ്ധ ചേ​രി​ക​ളി​ൽ ഉ​റ​പ്പി​ച്ചു​നി​ർ​ത്തി. രാ​ജ്യാ​ന്ത​ര ഉ​പ​രോ​ധം അ​നു​ര​ഞ്​​ജ​ന​നീ​ക്ക​ത്തി​ന്​ ഉ​ത്ത​ര കൊ​റി​യ​ക്കു​മേ​ൽ സ​മ്മ​ർ​ദം ശ​ക്​​ത​മാ​ക്കി​യി​രു​ന്നു.

‘ന​ല്ല കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്നു, പ​ക്ഷേ; കാ​ല​ത്തി​നു​മാ​ത്ര​മേ പ​റ​യാ​നാ​കൂ’ എ​ന്നാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്​​ച​യെ​ക്കു​റി​ച്ച്​ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​​െൻറ ആ​ദ്യ ട്വീ​റ്റ്. തൊ​ട്ടു​പു​റ​കേ ‘കൊ​റി​യ​ൻ യു​ദ്ധം അ​വ​സാ​നി​ച്ചു’ എ​ന്ന​ ട്വീ​റ്റ്. എ​ല്ലാ അ​മേ​രി​ക്ക​ക്കാ​ർ​ക്കും കൂ​ടി​ക്കാ​ഴ്​​ച​യി​ൽ അ​ഭി​മാ​നി​ക്കാ​മെ​ന്നും ചൈ​നീ​സ്​ പ്ര​സി​ഡ​ൻ​റി​ന്​ പ്ര​ത്യേ​ക ന​ന്ദി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തീ​രു​മാ​ന​ത്തെ ചൈ​ന​യും റ​ഷ്യ​യും ജ​പ്പാ​നും സ്വാ​ഗ​തം ചെ​യ്​​തു.

Tags:    
News Summary - North Korea’s Kim Jong Un and South Korean Leader to Pursue Peace Deal, Denuclearization-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.