സോൾ: ഉത്തരകൊറിയൻ ആണവായുധങ്ങളുടെ ബട്ടൺ തെൻറ മേശപ്പുറത്താണുള്ളതെന്ന് കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. പുതുവത്സരത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കിം ജോങ് ഉൻ.
കൊറിയയുടെ ആണവ ശേഷിയെ കുറിച്ച് യു.എസ് ബോധവാൻമാരാണ്. ആണവായുധങ്ങളുടെ ബട്ടൺ തെൻറ മേശപ്പുറത്താണ് ഉള്ളത്. ഇത് ഭീഷണിയല്ല, യാഥാർഥ്യമാണ്. തങ്ങളുടെ ആണവായുധ പരിധിക്കുള്ളിലാണ് യു.എസ്. അത് യു.എസിനും അറിയാം. അതുകൊണ്ടാണ് അമേരിക്ക തനിക്കോ രാജ്യത്തിനോ എതിരെ യുദ്ധത്തിനു മുതിരാത്തതെന്നും കിം ജോങ് ഉൻ പറഞ്ഞു.
അതേസമയം, ദക്ഷിണ കൊറിയയിലെ പ്യോങ്യാങ്ങിൽ നടക്കുന്ന ശീതകാല ഒളിംപിക്സിൽ ഉത്തര കൊറിയൻ ടീമിനെ വിടുന്ന കാര്യം പരിഗണിക്കുമെന്നും കിം കൂട്ടിച്ചേർത്തു. ഇത് കൊറിയൻ നിലപാട് പ്രകടിപ്പിക്കുന്നതിനുള്ള നല്ല അവസരമാണ്. ഇക്കാര്യം ചർച്ച ചെയ്യാൻ ഇരു കൊറിയകളുടെയും പ്രതിനിധികൾ ഉടൻതന്നെ യോഗം ചോരണമെന്നും കിം ആവശ്യപ്പെട്ടു. ഒളിംപിക്സ് വൻ വിജയമാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.