ലാഹോർ: മുൻ പാക് പ്രധാനമന്ത്രി നവാസ് ശരീഫും മകളും ലണ്ടനിൽ നിന്ന് പാകിസ്താനിലേക്ക് മടങ്ങിയെത്തുന്നതിനു മുന്നോടിയായി നൂറിൽപരം പാകിസ്താൻ മുസ്ലിം ലീഗ്-നവാസ്(പി.എം.എൽ-എൻ) പ്രവർത്തകരെ തടവിലാക്കി. ബുധനാഴ്ച അർദ്ധരാത്രിയോെടയാണ് നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രാദേശിക നേതാക്കളും യൂനിയൻ കൗൺസിൽ ചെയർമാൻമാരും കൗൺസിലർമാരും ഉൾപ്പെടെയുള്ളവരെ തടവിലാക്കിയത്.
അറസ്റ്റിനെതിരെ പാർട്ടി പ്രവർത്തകർ വിവിധ പൊലീസ് സ്റ്റേഷനുകൾക്കു മുമ്പിൽ ഒത്തുചേർന്ന് പ്രതിഷേധിച്ചു. പ്രധാന പാർട്ടി നേതാക്കളായ സഅദ് റഫീഖ്, സർദാർ അയസ് സാദിഖ്, പർവേസ് മാലിക് തുടങ്ങിയവർ പുലർച്ചെ 3.30ഒാടെ അടിയന്തര വാർത്താസമ്മേളനം വിളിച്ചു ചേർത്തു.
തങ്ങളെ അധിക്ഷേപിക്കുന്നതിനെതിരെ പ്രതികരണമുണ്ടയേക്കാമെങ്കിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് വിവാദമാവാനും കാര്യങ്ങൾ കൈവിട്ടുപോകാനും തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് റഫീഖ് പറഞ്ഞു. പാർട്ടി നേതാവിനെ സമാധാനപരമായി സ്വീകരിക്കാനായി ലാഹോർ വിമാനത്താവളത്തിലേക്ക് പോകാൻ പ്രവർത്തകർ ആഗ്രഹിക്കുന്നതായും അേദ്ദഹം പറഞ്ഞു.
ഇന്ന് (വ്യാഴാഴ്ച) വൈകുന്നേരം ലണ്ടനിൽ നിന്നു തിരിക്കുന്ന നവാസ് ശരീഫും മകൾ മർയം നവാസും വെള്ളിയാഴ്ച വൈകുന്നേരം ആറു മണിയോടെ ഇ.വൈ-243 ഇത്തിഹാദ് എയർവേസ് വിമാനത്തിൽ ലാഹോറിൽ എത്തിച്ചേരും.
ലാഹോർ വിമാനത്താവളത്തിൽ ഇറങ്ങിയാലുടൻ ഇരുവരേയും അറസ്റ്റ് ചെയ്യാനാണ് പാക് സർക്കാരിെൻറ നീക്കം. മടങ്ങിയെത്തിയാലുടൻ വിമാനത്താവളത്തിൽവെച്ചു തന്നെ ഇരുവരേയും അറസ്റ്റു ചെയ്യാനാണ് പദ്ധതിയെന്നും കോടതിയുത്തരവ് നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പാക് നിയമമന്ത്രി അലി സഫറും നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോയും (എൻ.എ.ബി) നേരത്തെ വ്യക്തമാക്കിയിരുന്നു.
മർയമിന് ഏഴുവർഷം കഠിന തടവാണ് കോടതി വിധിച്ചത്. ഒരു വർഷമായി എൻ.എ.ബിയുമായി അന്വേഷണത്തിൽ സഹകരിക്കാത്തതിനും പിതാവിെൻറ അനധികൃത സ്വത്ത് സമ്പാദനം മറച്ചുവെച്ചതിനുമാണ് അവരെ ശിക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.