ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ കൂടുതൽ ശക്തി പ്രാപിക്കാതിരിക്കാനായി ഭീകരസംഘടനയായ ജയ്ശെ മുഹമ് മദിെനതിെര നടപടി സ്വീകരിക്കാൻ തയാറെടുത്ത് പാകിസ്താൻ സർക്കാർ. ജയ്ശ് നേതാവ് മസ്ഉൗദ് അസ്ഹറിനെതിരെ നടപ ടി സ്വീകരിക്കാൻ തയാറെടുക്കുകയാണ് ഭരണകൂടമെന്ന് ഉന്നത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.െഎ റിപ്പോർട്ട് ചെയ്തു. അതോടൊപ്പം മസ്ഉൗദ് അസ്ഹറിെന ആഗോള തീവ്രവാദിയായി മുദ്രകുത്തണമെന്ന യു.എൻ സുരക്ഷാ കൗൺസിലിലെ ആവശ്യത്തിനെതിരായ പാക് നിലപാട് പിൻവലിക്കാനും സാധ്യതയുെണ്ടന്നാണ് റിപ്പോർട്ടുകൾ.
ജയ്ശ് നേതാക്കളെ അടിച്ചമർത്താനാണ് സർക്കാർ തീരുമാനം. രാജ്യത്തെ ജയ്ശെ മുഹമ്മദിെനതിരായ നടപടി എത്രയും പെെട്ടന്ന് തന്നെ പ്രതീക്ഷിക്കാം - പേര് വെളിപ്പെടുത്താത്ത സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അസ്ഹറിനെ വീട്ടുതടങ്കലിലാക്കുമോ കസ്റ്റഡിയിലെടുക്കുമോ എന്ന കാര്യം അറിയില്ല. നിരോധിക്കപ്പെട്ട എല്ലാ സംഘടനകൾക്കും ജയ്ശിെൻറ നേതൃത്വത്തിനുെമതിെര നിർണായകമായ നടപടി ഉടൻ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്ന് വ്യക്തമല്ല.
അതേസമയം, മസ്ഉൗദ് അസ്ഹർ മരിച്ചതായും അഭ്യൂഹം പരക്കുന്നുണ്ട്. ഗുരുതര വൃക്കേരാഗം ബാധിച്ച് ചികിത്സയിലായിരുന്ന ഇയാൾ പാക് സൈനിക ആശുപത്രിയിൽ വെച്ച് മരിച്ചുെവന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, പാക് സർക്കാറോ സൈന്യമോ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. അസ്ഹറിെൻറ കുടുംബം വാർത്ത നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.