ശരീഫിനെതിരായ വിധി നിലനിൽക്കില്ല –പാക്​ കോടതി

ഇസ്​ലാമാബാദ്​: പാനമ രേഖകൾ പുറത്തുവിട്ട അഴിമതിക്കേസിൽ മുൻ പ്രധാനമന്ത്രി നവാസ്​ ശരീഫിനും കുടുംബത്തിനുമെതിരായ ​ശിക്ഷാവിധി നിലനിൽക്കില്ലെന്ന്​ പാക്​ ഉന്നത കോടതി. രണ്ടാ​​ഴ്​ചമുമ്പ്​ മൂവരെയും ജാമ്യം നൽകി ജയിലിൽ നിന്ന്​ വിട്ടയച്ചതിനു പിന്നാലെയാണ്​ ഇസ്​ലാമാബാദ്​ ഹൈകോടതിയുടെ വിധി.

ലണ്ടനിലെ അനധികൃത സ്വത്തുസമ്പാദവുമായി ബന്ധപ്പെട്ടാണ്​ ശരീഫിനും കുടുംബത്തിനുമെതിരെ അഴിമതി വിരുദ്ധ​േകാടതി നടപടിയെടുത്തത്​. ശരീഫിന്​ 10 ഉം മകൾ മർയമിന്​ ഏഴും മരുമകന്​ ഒന്നും വർഷം തടവാണ്​ വിധിച്ചത്​.

Tags:    
News Summary - Pak court allows auctioning of former finance minister Dar's assets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.