ജമ്മു ​ൈസനിക ക്യാമ്പ്​ ആക്രമണത്തിൽ പങ്കി​െല്ലന്ന്​ പാകിസ്​താൻ

ഇസ്​ലാമാബാദ്​: ജമ്മു കശ്മീരിലെ സുൻജ്വാനിലെ ​ൈസനിക ക്യാമ്പിൽ നടന്ന ആക്രമണത്തിൽ പ​ങ്കു​െണന്നെ ആരോപണം പാകിസ്​താൻ നിഷേധിച്ചു. ആക്രമണത്തെ കുറിച്ച്​ അന്വേഷണം നടത്തി വിവരങ്ങൾ മനസിലാക്കുന്നതിനു മുമ്പ്​ ഇന്ത്യ നിരുത്തരവാദപരമായി ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന്​ പാകിസ്​താൻ കുറ്റപ്പെടുത്തി. 

പാകിസ്​താനെതിരെ ആസൂത്രിത പ്രചാരണം നടത്തി മനഃപൂർവം യുദ്ധഭ്രാന്ത്​ സൃഷ്​ടിക്കുകയാണെന്നും പാക്​ വക്​താവ്​ ആരോപിച്ചു. അന്വേഷിച്ച്​ ഉറപ്പുവരുത്താതെ നിരുത്തരവാദപരമായി ആരോപണങ്ങൾ ഉന്നയിക്കുന്നത്​ ഇന്ത്യയുടെ സ്​ഥിരം സ്വഭാവമാണെന്നും പാകിസ്​താൻ കുറ്റപ്പെടുത്തി. ഇന്ത്യയു‍ടെ ആരോപണങ്ങൾ പാകിസ്​താനെ മനഃപൂർവം കരിവാരിതേക്കുന്നതിനാണെന്ന്​ അന്താരാഷ്​ട്ര സമൂഹം മനസിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കഴിഞ്ഞ ദിവസം ജമ്മുവിലെ സൈനിക ക്യാമ്പിൽ നടന്ന ആക്രമണത്തിൽ അഞ്ചു ജവാന്മാരും ഒരു സിവിലിയനും കൊല്ലപ്പെട്ടിരുന്നു. ആറു സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 10 പേർക്കു പരുക്കേറ്റിട്ടുണ്ട്. ഇവരിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ക്യാമ്പിലെ ഫാമിലി ക്വാർ​േട്ടഴ്​സിൽ ഒളിച്ചിരുന്നതിനാൽ തീവ്രവാദികളെ കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്നെങ്കിലും ഏറ്റുമുട്ടലിനൊടുവിൽ മൂന്നു തീവ്രവാദികളെ വധിച്ചിരുന്നു.

Tags:    
News Summary - Pak Denies Involvement in Attack on Jammu Army Camp - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.