ഇസ്ലാമാബാദ്: കർതാർപുർ ഇടനാഴി നിർമിക്കാനുള്ള തീരുമാനത്തെ പ്രകീർത്തിച്ച് പാക് മാധ്യമങ്ങൾ. ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്താൻ പദ്ധതി നിമിത്തമാകുമെന്ന് മാധ്യമങ്ങൾ സൂചിപ്പിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിൽ ഉഭയകക്ഷി ബന്ധം ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലത്താണ് ഇടനാഴിക്കായി തറക്കല്ലിടുന്നത്. മഞ്ഞുരുക്കത്തിന് തുടക്കംകുറിച്ച്, ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള മാർഗമായിത് മാറുമെന്ന് പാക് പത്രമായ എക്സ്പ്രസ് ട്രൈബ്യൂൺ റിപ്പോർട്ട് ചെയ്തു.
വിഭജനാനന്തരം അടച്ചുപൂട്ടിയ പാത തുറക്കുകയല്ല, നയതന്ത്രത്തിൽ അധിഷ്ടിതമായ പുതിയ വഴി തുറക്കുകയാണ് ഇതുവഴി. പരസ്പര വിശ്വാസത്തിലൂന്നിയുള്ള സ്നേഹബന്ധത്തിന് തുടക്കമിടാൻ ഒരുപക്ഷേ ഇത് സഹായമായേക്കാമെന്നും പത്രം വിലയിരുത്തി. കർതാർപുർ ഇടനാഴി നിർമിക്കാനൊരുങ്ങുന്നതിെൻറ പേരിൽ ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടാൻ പോകുന്നില്ലെന്ന വിദേശകാര്യ മന്ത്രി സുഷമ സ്വരാജിെൻറ പ്രസ്താവനയെ പത്രം വിമർശിച്ചു.
ഇന്ത്യക്കെതിരായ ഭീകരാക്രമണങ്ങളിൽ നിന്ന് പിന്തിരിയാത്ത പക്ഷം പാകിസ്താനുമായി ചർച്ചക്കില്ലെന്ന് കഴിഞ്ഞദിവസം സുഷ്മ സ്വരാജ് വ്യക്തമാക്കിയിരുന്നു. കർതാർപുർ ഇടനാഴി എന്നത് സമാധാനത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് ഡോൺ പത്രം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.