വീടുകൾ സന്ദർശിച്ച്​ ശരീര താപനില പരിശോധിക്കുന്ന ആ​േരാഗ്യപ്രവർത്തകൻ (ചിത്രം: എ.പി)

പാകിസ്​താനിൽ 3,892 പേർക്ക്​ കൂടി കോവിഡ്​; മരണം 3,755 ആയി

ഇസ്​ലാമാബാദ്​: പാകിസ്​താനിൽ 24 മണിക്കൂറിനിടെ 3,892 പേർക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,88,926 ആയതായി പാക്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്നലെ മാത്രം 60 പേർ മരിച്ചു. ഇതുവരെ 3,755 പേർക്കാണ്​ കോവിഡ്​ മൂലം രാജ്യത്ത്​ ജീവൻ നഷ്​ടമായതെന്നും മന്ത്രാലയം അറിയിച്ചു. 3,337 രോഗികളുടെ നില ഗുരുതരമായി തുടരുകയാണ്​. ആകെ 77,754 പേർ രോഗമുക്​തരായി.

സിന്ധ്​ പ്രവിശ്യയിലാണ്​ ഏറ്റവും കൂടുതൽ കേസുകൾ. 72,656 പേർക്കാണ്​ ഇവിടെ രോഗം സ്​ഥിരീകരിച്ചത്​. പഞ്ചാബിൽ 69,536, ഖൈബർ-പഖ്തുൻഖ്വയിൽ 23,388, ഇസ്​ലാമാബാദിൽ 11,483, ബലൂചിസ്​താനിൽ 9,634, ഗിൽഗിത്​-ബാൾട്ടിസ്​താനിൽ 1,337, പാക്​ അധിനിവേശ കശ്മീരിൽ 892 കേസുകൾ എന്നിങ്ങനെയാണ്​ മറ്റ്​ പ്രവിശ്യകളിലുള്ള കേസുകൾ.

ഇതുവരെ 11,50,141 പേർക്ക്​ കോവിഡ്​ പരിശോധന നടത്തി. കഴിഞ്ഞ ദിവസം മാത്രം 23,380 സ്രവ പരിശോധന നടത്തിയതായും മന്ത്രാലയം അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.