ലാഹോർ: മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരനും നിരോധിത സംഘടനയായ ജമാഅത്തുദ്ദഅ്വയുടെ തലവനുമായ ഹാഫിസ് മുഹമ്മദ് സഇൗദിെൻറ നാലു അനുചരന്മാരെ വീട്ടുതടങ്കലിൽനിന്ന് മോചിപ്പിച്ചു. അബ്ദുല്ല ഉബൈദ്, മാലിക് സഫർ ഇക്ബാൽ, അബ്ദുറഹ്മാൻ ആബിദ്, ഖ്വാസി കാശിഫ് ഹുസൈൻ എന്നിവരെയാണ് വിട്ടയച്ചത്. തടവ് വീണ്ടും നീട്ടണമെങ്കിൽ ജുഡീഷ്യൽ റിവ്യൂ ബോർഡിെൻറ അനുമതി വേണം. ഇവരുടെ തടവ് നീട്ടുന്നതിനെക്കുറിച്ച് പഞ്ചാബ് സർക്കാറിന് റിവ്യൂ ബോർഡിനു മുന്നിൽ വ്യക്തമായ കാരണങ്ങൾ ബോധിപ്പിക്കുന്നതിൽ പരാജയെപ്പട്ടതിനെ തുടർന്നാണ് മോചനം.
കഴിഞ്ഞ ജനുവരി മുതൽ ഹാഫിസ് സഇൗദിനൊപ്പം നാലുപേരെയും വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കയായിരുന്നു. ഭീകരവിരുദ്ധക്കുറ്റം ചുമത്തിയാണ് ഇവരെ 90 ദിവസത്തേക്ക് കരുതൽതടങ്കലിൽ പാർപ്പിച്ചത്. എന്നാൽ, പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് രണ്ടു തവണ ഇവരുടെ തടവ് നീട്ടിയിരുന്നു. കഴിഞ്ഞമാസം ഹാഫിസ് സഇൗദിെൻറ തടവ് വീണ്ടും 30 ദിവസത്തേക്കുകൂടി നീട്ടി. 2014ൽ യു.എസ് ജമാഅത്തുദ്ദഅ്വയെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.