ഇസ്ലാമാബാദ്: രാജ്യദ്രോഹക്കുറ്റം ചുമത്തി പാക് സൈനികകോടതി വധശിക്ഷക്കു വിധിച്ച കുൽഭൂഷൺ ജാദവിന് നയതന്ത്രസഹായം നൽകണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്താൻ തള്ളി. കുൽഭൂഷൺ ജാദവ് കേസ് സിവിലിയൻ തടവുകാരുമായി ബന്ധിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കം യുക്തിക്ക് നിരക്കാത്തതാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം വിമർശിച്ചു.
കുൽഭൂഷൺ ജാദവ് ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനായിരുന്നു. രാജ്യദ്രോഹം, തീവ്രവാദം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇദ്ദേഹെത്ത പാകിസ്താൻ വധശിക്ഷക്കു വിധിച്ചത്. വിധ്വംസകപ്രവർത്തനങ്ങൾ നിരപരാധികളുടെ ജീവനെടുക്കുമെന്നും പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു. നേരത്തേ, ജാദവിനെ കാണാൻ അനുവദിക്കണമെന്നും ജയിലിൽ കഴിയുന്ന തടവുകാരെ കൈമാറണമെന്നും ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 18നാണ് ജാദവിന് പാക് സൈനികകോടതി വധശിക്ഷ വിധിച്ചത്.
ഇരുരാജ്യങ്ങളിലെയും ജയിലിൽ കഴിയുന്ന തടവുകാരുടെ പട്ടിക ഇന്ത്യയും പാകിസ്താനും ൈകമാറിയിരുന്നു. എല്ലാവർഷവും ജനുവരി ഒന്നിനും ജൂലൈ ഒന്നിനും ഇരുരാജ്യങ്ങളും തടവുകാരുടെ പട്ടിക പരസ്പരം കൈമാറണമെന്ന കരാർപ്രകാരമാണിത്. പട്ടികയനുസരിച്ച് 546 ഇന്ത്യൻ തടവുകാർ പാക് ജയിലിൽ കഴിയുന്നുണ്ട്. അതിൽ അഞ്ഞൂറോളം പേരും മത്സ്യത്തൊഴിലാളികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.