ഇസ്ലാമാബാദ്: മുൻപ്രധാനമന്ത്രി നവാസ് ശരീഫിനും കുടുംബത്തിനുമെതിരെ യാത്രവിലക്ക് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് പാക് അഴിമതി വിരുദ്ധ സമിതി രംഗത്ത്. ശരീഫ്, മകൻ, മകൾ, മരുമകൻ എന്നിവരെ രാജ്യത്തുനിന്ന് പുറത്തുപോകുന്നവർക്ക് വിലക്കേർപ്പെടുത്തുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് ഒൗദ്യോഗിക സേന്ദശം ആഭ്യന്തരവകുപ്പിന് കൈമാറിയതായും അധികൃതർ പറഞ്ഞു. അഴിമതിക്കേസിൽ വിചാരണ അന്തിമഘട്ടത്തിലെത്തിയ സന്ദർഭത്തിൽ ശരീഫും കുടുംബവും രാജ്യം വിട്ടുപോകുന്നത് തടയുന്നതിെൻറ ഭാഗമായാണ് നടപടി.
നേരേത്ത ധനകാര്യ മന്ത്രി ഇസ്ഹാഖ് ദറിെൻറ പേരും യാത്രവിലക്കുള്ളവരുടെ പട്ടികയിൽപെടുത്തണമെന്ന് എൻ.എ.ബി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതു നിരസിച്ച ആഭ്യന്തരമന്ത്രാലയം അദ്ദേഹത്തിന് ചികിത്സാവശ്യാർഥം ലണ്ടനിലേക്ക് പോകാൻ അനുമതിയും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.