ഇസ്ലാമാബാദ്: ആരോഗ്യകാരണങ്ങൾ മുൻനിർത്തി രാജ്യദ്രോഹക്കേസിൽ വിചാരണ മാറ്റിവെ ക്കണമെന്ന മുൻ സൈനിക മേധാവി ജന.പർവേസ് മുശർറഫിെൻറ അപേക്ഷ പാക് കോടതി തള്ളി.
മു ശർറഫിെൻറ അഭാവത്തിൽ കേസിൽ വിധി തീർപ്പാക്കാനാണ് പ്രത്യേക കോടതി തീരുമാനിച്ചത്. ആവർത്തിച്ച് കോടതിയിൽ ഹാജരാവാത്തതിന് മുശർറഫ് നിരത്തിയ വാദങ്ങളും ജസ്റ്റിസ് താഹിറ സഫ്ദർ അധ്യക്ഷയായ മൂന്നംഗ ബെഞ്ച് തള്ളി. 2007ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാണ് മുശർറഫിനെതിരെ മുൻ സർക്കാർ 2013ൽ ഹരജി നൽകിയത്. അടിയന്തരാവസ്ഥക്കാലത്ത് നിരവധി ജഡ്ജിമാരെ മുശർറഫ് ജയിലിലടയ്ക്കുകയും ചെയ്തിരുന്നു.
എന്നാൽ, ചികിത്സക്കായി മുശർറഫ് ദുൈബയിലേക്ക് കടന്നതോടെ വിചാരണനടപടികൾ കാര്യക്ഷമമായി നടന്നില്ല. വിഡിയോ ലിങ്ക് വഴി വിചാരണ നടത്തണമെന്ന ആവശ്യവും കോടതി തള്ളിയിരുന്നു. കേസിൽ ജൂൺ 27ന് അടുത്തവാദം കേൾക്കും. മസ്തിഷ്ക സംബന്ധമായ അപൂർവ രോഗം ബാധിച്ച മുശർറഫിെൻറ ആരോഗ്യനില സംബന്ധിച്ച പൂർണ വിവരങ്ങൾ കോടതിയിൽ ഹാജരാക്കുമെന്ന് അഭിഭാഷകൻ സൽമാൻ സഫ്ദർ മാധ്യമങ്ങളോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.