ലാഹോർ: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട പരാമർശത്തിൽ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിനെതിരെ നടപടിയെടുക്കണമെന്ന ഹരജിയിൽ ലാഹോർ കോടതിയുടെ സമൻസ്. 2008ലെ മുംബൈ ആക്രമണക്കേസിലെ പ്രതികൾ പാകിസ്താനികളാണെന്ന പരാമർശം രാജ്യദ്രോഹമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
ഡോൺ പത്രത്തിന് നൽകിയ അഭിമുഖത്തിൽ കഴിഞ്ഞ മേയിലാണ് നവാസ് ശരീഫ് പരാമർശം നടത്തിയത്. അഭിമുഖം നടത്തിയ ‘ഡോൺ’ പത്രപ്രവർത്തകൻ സിറിൽ അൽമിഡക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറൻറും പുറപ്പെടുവിച്ചിട്ടുണ്ട്. ലാഹോർ ഹൈകോടതിയുടെ മൂന്നംഗ െബഞ്ചാണ് ഹരജി കഴിഞ്ഞദിവസം പരിഗണിച്ചത്.
ഒക്ടോബർ എട്ടിന് നടക്കുന്ന അടുത്ത വിചാരണ ദിവസം ഇരുവരും കോടതിയിൽ ഹാജരാകാനാണ് ഉത്തരവ്. തിങ്കളാഴ്ച ശരീഫ് എന്തുകൊണ്ടാണ് കോടതിയിലെത്താതിരുന്നതെന്ന് അഭിഭാഷകനോട് ജഡ്ജി ചോദിച്ചു. ഭാര്യയുടെ മരണത്തിൽ ദുഃഖാചരണത്തിലായതിനാലാണ് ഹാജരാകാതിരുന്നതെന്ന് അഭിഭാഷകൻ മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.