ലാഹോർ: പുൽവാമ ഭീകരാക്രമണം സംബന്ധിച്ച് ആഗോളതലത്തിൽ വിമർശനങ്ങൾ ശക്തമാവുന്നതിനിടെ ഭീകരസംഘടനയായ ജെയ്ശെ മ ുഹമ്മദ് ആസ്ഥാനത്തിെൻറ നിയന്ത്രണം പാകിസ്താൻ ഭരണകൂടം ഏറ്റെടുത്തു. പാക് പഞ്ചാബിലെ ബഹാവൽപൂരിലെ ജെയ്ശെ മ ുഹമ്മദിെൻറ ആസ്ഥാനത്തിെൻറ നിയന്ത്രണമാണ് സർക്കാർ ഏറ്റെടുത്തത്.
സംഘടനയുടെ കീഴിലുള്ള മതപഠനശാലയും മസ്ജിദും മറ്റ് സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന കേന്ദ്രമാണ് സർക്കാറിനെ നിയന്ത്രണത്തിലേക്ക് എത്തിയത്. പാക് അധികൃതർ ഏറ്റെടുക്കുേമ്പാൾ 600 വിദ്യാർഥികളും 70 അധ്യാപകരും ക്യാമ്പസിലുണ്ടായിരുന്നതായി സർക്കാർ അറിയിച്ചു. പ്രധാനമന്ത്രി ഇംറാൻ ഖാെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.
ഫെബ്രുവരി 14ന് 40 സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിെൻറ ഉത്തരവാദിത്തം ജെയ്ശെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ സംഘടനക്ക് സംരക്ഷണം നൽകുന്നതെന്ന് പാകിസ്താനാണെന്ന ആരോപണവുമായി ഇന്ത്യൻ സർക്കാർ രംഗത്തെത്തി. യു.എൻ ഉൾപ്പടെയുള്ള സംഘടനകൾ ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താനെ വിമർശിച്ചതോടെ രാജ്യത്തിന് മേലുള്ള സമ്മർദ്ദം കൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.