തിരിച്ചടിക്ക് സന്നദ്ധമെന്ന് പാകിസ്താൻ; അടിയന്തര യോഗം ചേർന്നു

ഇസ്ലാമാബാദ്: പാക് അധീന കശ്മീരിലെ ജയ്ശെ ഭീകരരുടെ കേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെ പ്രതികരണവ ുമായി പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി. പാകിസ്താന് കൃത്യസമയത്ത് തിരിച്ചടിക്കാനാവും. ഇന്ത്യ നടത്തിയത് നിയന്ത്രണ രേഖ കടന്നുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ആക്രമണത്തില്‍ നാശനഷ്ടമുണ്ടായിട്ടില്ല. പാക് സൈന്യത്തിന്‍റെ പ്രത്യാക്രമണത്തില്‍ ഇന്ത്യന്‍ സൈന്യം തിരികെ പോകുകയായിരുന്നുവെന്നും ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു.

അതിനിടെ, ആക്രണത്തിന് പിന്നാലെ പാകിസ്താനിൽ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത അടിയന്തര യോഗം നടന്നു.

Tags:    
News Summary - Pakistan, holds emergency meet after IAF strike-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.